Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: brazil football team

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക്? സൗഹൃദ മത്സരത്തിന് സാധ്യത

കൊൽക്കത്ത: ഫിഫ ലോകകപ്പ് ആവേശത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ആവേശ വാർത്ത. ബ്രസീൽ ദേശീയ ഫുട്ബോൾ ടീം രാജ്യാന്തര സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയായിരിക്കും മത്സരത്തിന് വേദിയാകാൻ സാധ്യത. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇന്ത്യൻ സംഘാടകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ‘ഇഎസ്പിഎൻ ബ്രസീൽ’ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനിടെയാണ് സിബിഎഫും ഇന്ത്യൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം. ലോകകപ്പിലുടനീളം […]
Read more

ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി രക്ഷപ്പെട്ട് മഞ്ഞപ്പട

ന്യൂയോർക്ക്: ലോകകപ്പിൽ അഞ്ച് തവണ ചാംപ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കാനറികളെ 1-1 എന്ന നിലയിലാണ് മൊറോക്കോ തളച്ചത്. മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറും ​ഗോൾ നേടി. ഇരു ടീമുകളും ആവേശകരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ​ഗോൾ നേടാൻ സാധിച്ചില്ല. സമനിലയായതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു. കളിയിലുടനീളം കാനറികളെ അടിമുടി വിറപ്പിച്ചാണ് മൊറോക്കോ സമനിലയിൽ കളിയവസാനിപ്പിച്ചത്. മത്സരത്തിന്റെ 21ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് […]
Read more

മഞ്ഞക്കിളികൾ ഇറങ്ങുന്നു; ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് ആഞ്ചലോട്ടി

ന്യൂയോർക്ക് : ലോകകപ്പിലെ ആദ്യ മത്സരത്തിന് ബ്രസീൽ ഇറങ്ങുന്നു. ജൂൺ 14ന് ഇന്ത്യൻ സമയം പുലർച്ചെ 3:30ന് മൊറോക്കോക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. എന്നാൽ തിരിച്ചടിയായി സൂപ്പർ താരം നെയ്മർ കളത്തിലിറങ്ങില്ലെന്ന് സ്ഥിരീകരിച്ച് പരിശീലകൻ കാർലോ അൻസലോട്ടി. താരം പരിക്കിൽ നിന്നും മുഴുവനായി മോചിതനാവാത്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നാണ് അൻസലോട്ടി അറിയിച്ചത്. നെയ്മറിന്റെ അസാന്നിധ്യത്തിൽ ഫ്ലെമെങ്കോ താരം ലൂക്കാസ് പഖ്വെറ്റയായിരിക്കും മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന റോൾ ഏറ്റെടുക്കുക. ഈജിപിതിനെതിരായ മത്സരത്തിൽ ഇറങ്ങിയ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് […]
Read more

ലോകം കാൽപന്ത് ആവേശത്തിലേക്ക്; അർജന്റീനക്കും ബ്രസീലിനും ജയം

മെക്‌സിക്കോ സിറ്റി: ലോകകപ്പ്‌ ഫുട്‌ബോൾ സന്നാഹ മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കു വിജയം. ഹോണ്ടുറാസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന ജയിച്ചത്. ഈജിപ്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീലും ജയച്ചു. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസിയും ബ്രസീലിനായി നെയ്മറും കളത്തിലിറങ്ങിയില്ല. ടെക്സസിൽ നടന്ന മത്സരത്തിൽ ഹോണ്ടുറാസിനെതിരെ അർജന്റീനയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 37-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനസ് ടീമിന് ലീഡ് നൽകി. 54-ാം മിനിറ്റിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. മാർട്ടീനസിന്റെ ബാക്ക്‌ഹീൽ പാസ് സ്വീകരിച്ച് ഗ്വിലിയാനോ […]
Read more

നെയ്മറിന് വീണ്ടും പരിക്ക്; ആശങ്ക വേണ്ടെന്ന് സാന്റോസ് ക്ലബ്ബ്

ബ്രസീൽ ഫുട്‌ബോൾ ലോകകപ്പിൽ നെയ്മറിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തി കോച്ച് കാർലോ ആഞ്ചലോട്ടി. പ്രഖ്യാപന സമയത്ത് ആരാധകർ വലിയ ആവേശത്തോടെയാണ് വരവേറ്റത്. എന്നാൽ ഇപ്പോൾ ഏറ്റവും ആശങ്കയാക്കിയ വാർത്തയാണ് നെയ്മറിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്. കാലിലെ കണങ്കാൽ പേശിക്കാണ് പരിക്ക്. സാന്റോസ് ക്ലബ്ബിന്റെ വിശദീകരണം പ്രകാരം, പരിക്ക് ഭേദമായി വരുന്നതനുസരിച് താരം അടുത്തയാഴ്ച ടീമിനൊപ്പം ചേരാൻ സാദ്ധ്യതയുണ്ട്. നെയ്മറിന്റെ കരിയറിൽ ഇതുവരെ 46 പരിക്കുകൾ നേരിട്ടുവെന്നും, ഈ സാഹചര്യത്തിൽ 1576 ദിവസങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുമാറേണ്ടി വന്നതായും റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer