യുപിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് 6 പേർക്ക് ദാരുണാന്ത്യം
യുപി: ഹമീർപൂർ ജില്ലയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബേത്വ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിലാണ് അപകടമുണ്ടായത്. ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭജീത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് മരിച്ചത്. ഇവർ ബന്ദ, ഹമീർപൂർ സ്വദേശികളാണ്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണത്. രാത്രി ഷിഫ്റ്റിൽ […]
Read more

