കുമ്പളങ്ങിയിൽ കോൺക്രീറ്റ് പാലം തകർന്നു; രണ്ടുപേർ തോട്ടിൽ വീണു
എറണാകുളം: കുമ്പളങ്ങി പഞ്ചായത്തിലെ പുത്തൻകരിയെയും മുരിക്കുതറയെയും ബന്ധിപ്പിച്ചിരുന്ന കോൺക്രീറ്റ് പാലം തകർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ പാലം തകർന്നതോടെ ആഴമുള്ള തോട്ടിലേക്ക് വീണു. കുമ്പളങ്ങി സ്വദേശി മിഥുൻ, എഴുപുന്ന സ്വദേശി ക്ലിന്റൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാലം തകർന്ന ഉടൻ നാട്ടുകാർ സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി. തോട്ടിൽ വീണ ബൈക്ക് കയർ ഉപയോഗിച്ച് കെട്ടിയാണ് പിന്നീട് കരയിലെത്തിച്ചത്. ഏകദേശം 40 വർഷം പഴക്കമുള്ള പാലം ഏറെക്കാലമായി തകർച്ചയുടെ അവസ്ഥയിലായിരുന്നു. പാലം […]
Read more







