Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Businuss

വന്ദേഭാരതിലും തത്സമയ ബുക്കിംഗ്: 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം; കേരളത്തിനും സൗകര്യം

തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളിൽ തത്സമയ റിസർവേഷൻ ആരംഭിച്ച് ദക്ഷിണ റെയിൽവേ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറൻ്റ് റിസർവേഷൻ ലഭ്യമാകും. മുൻപ് ആദ്യ സ്റ്റേഷൻ കഴിഞ്ഞാൽ ഇത് സാധ്യമായിരുന്നില്ല. സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്‌ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, […]
Read more

എട്ട് ലക്ഷത്തിലേറെ യുവാക്കളെ ശാക്തീകരിച്ച് ഹിന്ദുജ ഫൗണ്ടേഷന്‍

കൊച്ചി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് 110 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തിലൂടേയും ജീവനോപാധി ലഭ്യമാക്കുന്നതിലൂടേയും യുവാക്കളെ ശാക്തീകരിക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജീവനോപാധിക്കായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യുവാക്കളെ ശാക്തീകരിക്കുന്ന പദ്ധതികളിലൂടെ ഒരു ലക്ഷത്തോളം യുവാക്കള്‍ക്കാണ് ഗുണം ലഭിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുമായി സഹകരിച്ചാണ് ഫൗണ്ടേഷന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയത്. തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ രംഗത്തെ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയ വിനിമയ, തൊഴില്‍ […]
Read more

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 9,145 രൂപയും പവന് 73,160 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിലും കുറവുണ്ടായി. ഗ്രാമിന് 5 രൂപ കുറഞ്ഞ്‌ 7,500 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ്‌ 122 രൂപയിലാണ് കച്ചവടം പുരോഗമിക്കുന്നത്. Content: Gold prices fall slightly; Pawan down by Rs […]
Read more

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താൻ സൗകര്യമൊരുങ്ങും. ഇത് സംബന്ധിച്ച് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എല്ലാ ഇടപാടുകളും നടത്താൻ സാധിക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കും

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു. ട്രാന്‍ച്ച് ആറ് ഇഷ്യൂ വിതരണത്തിന്‍റെ അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്. അധികമായി സമാഹരിക്കുന്ന 190 കോടി രൂപ വരെ കൈവശം വെക്കാനാവുന്ന ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രകാരം ആകെ 290 കോടി രൂപയുടേതായിരിക്കും എന്‍സിഡി വിതരണം. പ്രതിമാസ, വാര്‍ഷിക രീതികളിലും കാലാവധി […]
Read more

അനക്കമില്ലാതെ സ്വർണവില; പവന് 72,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയിലും പവന് 72,560 രൂപയിലുമാണ് ഇന്നും വ്യാപാരം. മൂന്ന് ദിവസത്തിനിടെ പവന് 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 7440 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം. Content: Gold price unchanged; Pawan at Rs 72,560
Read more

അദാനിയും അംബാനിയും ഇന്ധനവിപണിയിൽ

മുംബൈ: ഇന്ത്യയിലെ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അദാനി ടോട്ടൽ ഗ്യാസും റിലയൻസ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളും ഇന്ധനം വിൽക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം അദാനി ടോട്ടൽ ഗ്യാസ് ഔട്ട്​ലെറ്റുകളിൽ റിലയൻസിന്റെ പെട്രോളും ഡീസലും വിൽക്കും. ജിയോബി.പി പമ്പുകളിൽ അദാനി ഗ്യാസും വിൽക്കും. മികച്ച സേവനം ജനങ്ങൾക്ക് നൽകാനാണ് ശ്രമമെന്ന് ജിയോ ബി.പി ചെയർമാൻ ശാർതാക് ബെഹുറിയ പറഞ്ഞു. അദാനിയുമായുള്ള പങ്കാളിത്തം കമ്പനിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളുടെ ഔട്ട്‍ലറ്റുകളിലൂടെ ഗുണനിലവാരമുളള […]
Read more

സ്വര്‍ണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000ല്‍ താഴെയെത്തിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുറയാന്‍ തുടങ്ങിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞു. ഗ്രാമിന് 7440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ […]
Read more

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ ഇടിവ്. പവന് 600 രൂപ താഴ്ന്ന് 73,240 രൂപയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 9,155 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 9,230 രൂപയും, പവന് 73,840 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണികളിലെ പ്രതിഭാസങ്ങള്‍ തന്നെയാണ് ഇന്നത്തെ സ്വർണ വിലയിലെ ഇടിവിന് കാരണം. ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് എണ്ണ, സ്വര്‍ണ്ണം വിലകളെ വീഴ്ത്തിയത്. കഴിഞ്ഞ സെഷനുകളില്‍ ആഗോള ഓഹരി വിപണികള്‍ മുന്നേറിയതും […]
Read more

റെക്കോര്‍ഡ് ഉയരത്തില്‍ എണ്ണ ഇറക്കുമതി

ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തിൽ. മെയ് മാസത്തില്‍ 10% വര്‍ധനവാണ് ഉണ്ടായത്. മെയ് മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. പ്രതിമാസം 9.8% വര്‍ധനവാണ് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. മെയ് മാസത്തില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 21.32 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ എണ്ണ, […]
Read more

Recent News

Advertisement
WhiteswanTV Footer