സാൻഡ്പേപ്പർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ; സ്മിത്തിന് അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ്, കൂടുതൽ താരങ്ങളിലേക്കും ആരോപണം
സിഡ്നി: 2018-ൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ സാൻഡ്പേപ്പർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുൻ ഓസ്ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ്. പന്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെക്കുറിച്ച് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് അറിവുണ്ടായിരുന്നുവെന്നും, താനും ഡേവിഡ് വാർണറും മാത്രമല്ല, ഡ്രസ്സിംഗ് റൂമിലെ മറ്റ് താരങ്ങൾക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നുമാണ് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ. ‘ദി വെസ്റ്റ് ഓസ്ട്രേലിയൻ’ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് നിർണായക വെളിപ്പെടുത്തലുകൾ. പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ സ്റ്റീവ് സ്മിത്ത് പങ്കെടുത്തിരുന്നുവെന്നും എന്നാൽ പദ്ധതിയിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി […]
Read more