കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ല: കെഎസ്ആർടിസി
തിരുവനന്തപുരം: കാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കാരണം പുതിയ കാർഡുകളുടെ വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെ പുതിയ കാർഡുകളുടെ വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. നിലവിൽ സാധുവായ കാർഡുകൾ ഉപയോഗിച്ച് കാൻസർ രോഗികൾക്ക് സൗജന്യ യാത്ര തുടരാമെന്നും കെഎസ്ആർടിസി അറിയിച്ചു. സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് […]
Read more