Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CBSE Exam

കാസര്‍കോട്ട് 38 വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെച്ച് CBSE

കാസർകോട്: കാസർകോട് ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ പരീക്ഷഫലം തടഞ്ഞുവെച്ചു. സംസ്കൃതം രണ്ടാം വിഷയമായി എടുത്ത വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോ‍ഡ് രേഖപ്പെടുത്തിയതിൽ സ്കൂളിന് വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം. പിഴവ് തിരുത്താൻ അനുമതി നൽകാത്തതിനാൽ സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല വിധി നൽകിയതോടെയാണ് വിഷയത്തിന്റെ കോഡ് തിരുത്തി പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അനുമതി ലഭിച്ചത്. പക്ഷേ ഇത്തരത്തിൽ പരീക്ഷ എഴുതിയ […]
Read more

പശ്ചിമേഷ്യന്‍ യുദ്ധം; ഗള്‍ഫിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിക്കാത്തത് കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍ നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുള്‍, അക്കാദമിക് പ്രകടനം എന്നിവയെല്ലാം […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതിൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. പരീക്ഷകൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനെ തുടർന്ന് പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയരുകയാണ്. പരീക്ഷകൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മാർക്ക് നൽകുന്നതിനായി ബദൽ സംവിധാനം ഒരുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ സിബിഎസ്ഇയ്ക്ക് കത്തും നൽകിയിട്ടുണ്ട്.
Read more

ഗൾഫ് മേഖലയിൽ നാളെ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റി

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ നാളെ നടത്താനിരുന്ന സിബിഎഇ പരീക്ഷകൾ മാറ്റി. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തതലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തിയശേഷമായിരിക്കും തീരുമാനം. ശേഷിക്കുന്ന പരീക്ഷകളും മാറ്റിവയ്ക്കുമോ എന്ന്ത് വ്യക്തമല്ല. യുഎഇ, ബെഹ്റെയ്ൻ, ഇറാൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം ശക്തമാക്കിയതിനെത്തുടർന്ന് ഇവിടെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു. ബോർഡ് പരീക്ഷകൾ നടക്കുന്നതിനാൽ സ്ഥിതിഗതികളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും […]
Read more

Recent News

Advertisement
WhiteswanTV Footer