Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Central government

പഹല്‍ഗാം ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. കൂടാതെ ടിക്കറ്റ് റദ്ദാക്കുന്നതും റീ ഷെഡ്യൂൾ ചെയ്യുന്നതും സൗജന്യം. രാജ്യം പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ യാത്രക്കാർക്കൊപ്പമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം. […]
Read more

പെട്രോളിനും ഡീസലിനും വില കൂടും, എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവകൾ സംബന്ധിച്ചുളള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില കൂടുന്നത്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും. അതേസമയം ചിലറ വിൽപ്പനക്കാരെ ഇത് ബാധിക്കില്ല എന്നും വിവരം പുറത്തുവരുന്നു.
Read more

വോഡഫോണ്‍ ഐഡിയ: പകുതിയോളം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി സർക്കാർ

കൊച്ചി: വോഡഫോണ്‍ ഐഡിയ(വി)യിലെ ഓഹരി 48.99 ശതമാനമായി ഉയർത്താൻ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സർക്കാരിനുള്ള കുടിശ്ശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികള്‍ സര്‍ക്കാരിനു നൽകാനാണ് വാര്‍ത്താവിനിമയ മന്ത്രാലയം വോഡഫോണ്‍ ഐഡിയയോട് നിർദേശിച്ചിട്ടുള്ളത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളില്‍ ഇഷ്യു പൂര്‍ത്തിയാക്കി, 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളില്‍ ഓഹരിയൊന്നിന് 10 രൂപ എന്ന നിരക്കിലാണ് ഇഷ്യു ചെയ്യുന്നത്. നിലവില്‍ […]
Read more

വീണ്ടും കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ

ന്യൂഡൽഹി: കേന്ദ്രസ‍ർക്കാ‍രിനെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കോവിഡ് കാലത്ത് വാക്‌സിൻ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർന്നുവെന്നാണ് ഇത്തവണ തരൂരിൻ്റെ പുകഴ്ത്തൽ. ദി വീക്കിൽ എഴുതിയ ലേഖനത്തിലാണ് പ്രശംസ. കോവിഡ് കാലത്ത് 100-ൽ അധികം രാജ്യങ്ങൾക്ക് വാക്‌സിനുകൾ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ സംരംഭമാണ് വാക്‌സിൻ മൈത്രി. ഉത്തരവാദിത്തത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും ലേഖനത്തിൽ തരൂർ പറഞ്ഞു. യുക്രെയ്നും റഷ്യക്കും ഒരു […]
Read more

കേരളത്തിൽ എയിംസ്; കേന്ദ്ര സംഘം ഉടൻ സംസ്ഥാനത്ത് എത്തുമെന്ന് കെ വി തോമസ്

ഡൽഹി: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കും. കേരള സർക്കാരിന്‍റെ ‍ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്‍റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ആരോഗ്യ സെക്രട്ടറിയെ കണ്ടതിനുശേഷം കെ വി തോമസ് പറഞ്ഞു. കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സർക്കാരിന്‍റെ നിർദ്ദേശം. അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും.
Read more

റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. ee കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും ട്രെയിന്‍ വരുന്നതിനു മുന്‍പ് മാത്രം യാത്രക്കാരെ സ്റ്റേഷനുകളുടെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതാണ് പുതിയ രീതി. രാജ്യത്തെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ നിലയില്‍ പുതിയ കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുറക്കുന്നത്. ദില്ലി, വാരാണസി, ആനന്ദ് വിഹാര്‍, അയോധ്യ, പാറ്റ്‌ന എന്നിവിടങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ […]
Read more

‘ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം’; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ആശ വര്‍ക്കമാര്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശ വര്‍ക്കര്‍മ്മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിമാരും പാര്‍ലമെന്റില്‍ ആശ വര്‍ക്കര്‍മാരുടെ വിഷയം അവതരിപ്പിച്ചു. കെ സി വേണുഗോപാല്‍, ശശി തരൂര്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് ആശ വര്‍ക്കര്‍മാരുടെ സമര ആവശ്യങ്ങള്‍ ഉന്നയിച്ചത്. മിനിമം വേതനത്തിനുവേണ്ടി രാത്രിയെന്നോ […]
Read more

കടല്‍മണല്‍ ഖനനത്തിനെതിരെ ഇന്ന് തീരദേശ ഹര്‍ത്താല്‍

കൊല്ലം: കടല്‍മണല്‍ ഖനനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് തീരദേശ ഹര്‍ത്താല്‍. ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീരദേശ ഹര്‍ത്താല്‍ നടത്തുക. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനന പ്രക്രിയയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കില്ല, മീന്‍ വില്‍പ്പനയുണ്ടാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടല്‍ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താല്‍ ആചരിക്കുന്നത്. ലേലത്തൊഴിലാളി സൊസൈറ്റി മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, സീ […]
Read more

അശ്ലീല ഉള്ളടക്കം: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആവശ്യപ്പെട്ടു. ഐ.ടി. നിയമത്തിലെ ധാര്‍മികചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശംനല്‍കി. പാര്‍ലമെന്റ് അംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുപോലും ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നല്‍കരുത്, പ്രായത്തിന്റെ അിടസ്ഥാനത്തില്‍ വേര്‍തിരിച്ചുനല്‍കേണ്ടവ അങ്ങനെത്തന്നെ ചെയ്യണം, പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം അനുവദിനീയമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാവരുത് തുടങ്ങിയ കാര്യങ്ങളില്‍ പരമാവധി […]
Read more

ഇന്ത്യയ്ക്ക് പകരം ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം: ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സമയം നൽകി

ന്യൂഡല്‍ഹി: ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കില്‍ ‘ഹിന്ദുസ്ഥാന്‍’ എന്ന് മാറ്റി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ നിലപാട് പറയാന്‍ കേന്ദ്രത്തിന്റെ അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹര്‍ജി മാര്‍ച്ച് 12-ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവെയ്ക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച് 2020-ല്‍ സുപ്രീം […]
Read more
Advertisement
WhiteswanTV Footer