ഒരു കുടുംബത്തിന് ‘ഒറ്റ എൽപിജി കണക്‌ഷൻ’; ജൂൺ മുതൽ നിയമം കടുപ്പിക്കാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആഗോള ആശങ്കകൾക്കിടെ രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ നടപടികൾക്ക് ഒരുങ്ങുന്നു. പൈപ്പ് വഴി പാചകവാതകം (PNG) ലഭ്യമായ വീടുകളിൽ എൽപിജി കണക്ഷൻ തുടരുന്നത് നിയന്ത്രിക്കാനാണ് തീരുമാനം. പുതിയ ചട്ടപ്രകാരം, ഒരേ വിലാസത്തിൽ എൽപിജി സിലിണ്ടർ കണക്ഷനും പിഎൻജി കണക്ഷനും ഒരുമിച്ച് നിലനിർത്തുന്നത് അനുവദിക്കില്ല. പിഎൻജി സൗകര്യമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ നിർബന്ധമായും അതിലേക്ക് മാറേണ്ടതുണ്ടാകും. ഇതിനായി അനുവദിച്ചിരിക്കുന്ന സമയപരിധി ജൂൺ 30 വരെ ആയിരിക്കും. പിഎൻജി കണക്ഷൻ ലഭിച്ചാൽ […]
Read more

