മുട്ടക്ക് പകരം പ്ലാസ്റ്റിക്കും റബറും; സംഭവം വയനാട്ടിൽ
വയനാട്: കണിയാമ്പറ്റയിൽ തമിഴ് നാട് സ്വദേശികൾ ഇരുചക്രവാഹനത്തിൽ എത്തിച്ച് കുറഞ്ഞ വിലയിൽ വിറ്റ താറാവ് മുട്ട വാങ്ങിയവക്ക് കിട്ടിയത് 8 ന്റെ പണി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളിൽ മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചതെന്ന് മുട്ട വാങ്ങിയവർ പറയുന്നു. 100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവർ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേർ മുട്ടകൾ വാങ്ങിയിരുന്നു. വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങൾ […]
Read more