കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ
കൊച്ചി: കടലാക്രമണം ശക്തമായതോടെ കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. ജനങ്ങൾ കടലിൽ ഇറങ്ങി പ്രതിഷേധം നടത്തുകയാണ്.ശക്തമായ കടലാക്രമണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ടെട്രാപോഡുകൾ സ്ഥാപിച്ചതിനപ്പുറത്തേക്കുള്ള സ്ഥലങ്ങളിൽ വ്യാപക കടലാക്രമണം ആണ് ഉണ്ടാകുന്നത്. ചെല്ലാനം മുതൽ ഫോർട്ട്കൊച്ചി വരെയുള്ള സ്ഥലങ്ങളിലാണ് കടലാക്രമണമുള്ളത്. ചെല്ലാനത്ത് 350 കോടി രൂപ ചെലവിലാണ് ടെട്രോപോഡുകൾ സ്ഥാപിച്ചത്. ചെല്ലാനം ഹാര്‍ബർ […]
Read more