5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്
അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ ഇപ്പോൾ സൗജന്യ റേഷൻ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ്.ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാർഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങൾക്ക് ഇനിമേൽ കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കിൽ സൗജന്യ റേഷനായ അരിയും ഗോതമ്പും നൽകാനാവില്ല. ഖ്യാതി നേടാനുള്ള കേരള സർക്കാരിൻ്റെ കള്ളക്കളിയിൽ ദരിദ്രർ പട്ടിണിയിലാവും. 2002-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രിയും ജി.കാർത്തികേയൻ ഭക്ഷ്യമന്ത്രിയും ആയിരുന്നപ്പോൾ ആവിഷ്കരിച്ച ആശ്രയ പദ്ധതിയാണ് കേരളത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് […]
Read more

