Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: chess

സൂപ്പര്‍ബെറ്റ് ക്ലാസിക്ക് ചെസ് കിരീടം പ്രഗ്‌നാനന്ദയ്ക്ക്

ബുക്കാറസ്റ്റ്: സൂപ്പര്‍ബെറ്റ് ക്ലാസിക്ക് ചെസ് കിരീടം ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയ്ക്ക്. കരിയറില്‍ ആദ്യമായി താരം ഗ്രാന്‍ഡ് ചെസ് ടൂര്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി. ടൈബ്രേക്കറിലെ ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ മാക്സിം വാഷിര്‍ ലാഗ്രേവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഒന്‍പതാം റൗണ്ടില്‍ പ്രഗ്‌നാനന്ദ അമേരിക്കയുടെ ലെവോണ്‍ ആരോണിയനുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. പ്രഗ്‌നാനന്ദയ്ക്കൊപ്പം ഫ്രാന്‍സിന്റെ തന്നെ അലിരെസ ഫിറൗജ, മാക്സിം വാഷിര്‍ ലഗ്രേവ് എന്നിവര്‍ക്കും 5.5 പോയിന്റായി. ഇതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ വേണ്ടി വന്നത്. അവസാനം […]
Read more

ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി കൊനേരു ഹംപി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീട നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി. ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ 11-ാം റൗണ്ടില്‍ പരാജയപ്പെടുത്തിയാണ് 8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം. ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ചൈനയുടെ യു വെന്‍യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടവവും ഹംപിക്ക് സ്വന്തം.
Read more

ജീൻസ് ധരിച്ചെത്തി; ലോക റാപ്പിഡ് ചെസ് ടൂർണമെന്റിൽ നിന്ന് കാൾസൺ പുറത്ത്

ന്യൂയോർക്ക്: ഫിഡെയുടെ ഡ്രസ് കോഡ് ലംഘിച്ചതിനെത്തുടർന്ന് മുൻ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ജീൻസ് ധരിച്ച് എത്തിയ അദ്ദേഹത്തിനോട് സംഘാടകർ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കാൾസൺ അത് വിസമ്മതിച്ചതിനെത്തുടർന്ന് താരത്തിൽ നിന്നും പിഴയായി 200 യുഎസ് ഡോളറും ഈടാക്കി. ചാമ്പ്യൻഷിപ്പിൻ്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് പ്രകോപിതനായ കാൾസൺ പ്രതികരിച്ചു. പോസ്റ്റ് കാണുക വാൾ സ്ട്രീറ്റിൽ നടന്ന ടൂർണമെന്റിന്റെ 9-ാം റൗണ്ടി ലാണ് കാൾസൺ […]
Read more

പത്താം മത്സരവും സമനിലയില്‍, ലോകചെസ് ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരവും സമനിലയില്‍. 36 നീക്കങ്ങള്‍ക്കൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും സമനില സമ്മതിച്ചത്. ഇതോടെ രണ്ട് പേര്‍ക്കും അഞ്ച് പോയിന്റ് വീതമായി. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ ഏഴാം സമനിലയാണ് ഇന്നത്തേത്. പതിനൊന്നാം മത്സരം നാളെ നടക്കും. 14 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ ജേതാവാകും. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ലിറന് പക്ഷെ അതിന്റെ മുന്‍തൂക്കമൊന്നും മത്സരത്തില്‍ നേടാനായില്ല. ഇരുവരും സാഹസികമായ നീക്കങ്ങളിലൂടെ വിജയത്തിനായി ശ്രമിച്ചതുമില്ല. തുടര്‍ച്ചയായി മൂന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer