Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Chicken Biriyani

ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

ബെംഗളൂരു: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളിയിലുള്ള സച്ചിനാണ് (24) മരിച്ചത്. അടുത്തവീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഭക്ഷണവുമായി അടുത്തുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് സച്ചിൻ കയറിപ്പോയിരുന്നു. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർ ഭക്ഷണം കഴിച്ചതിനുശേഷം മടങ്ങിപ്പോയി. പിന്നീട് അടുത്തദിവസം രാവിലെ കെട്ടിട നിർമാണത്തൊഴിലാളികൾ എത്തിയപ്പോഴാണ് സച്ചിനെ മരിച്ചനിലയിൽ കണ്ടത്. ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു.
Read more
Advertisement
WhiteswanTV Footer