മഞ്ഞപ്രയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജന്മദിന അനുസ്മരണം നടത്തി
എറണാകുളം: ആധുനിക ഇന്ത്യയുടെ ശിൽപിയും പ്രഥമപ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. നെഹ്റുവിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.സ്വാതന്ത്ര്യ സമരത്തിൽ അദ്ധേഹം വഹിച്ച നിർണായക പങ്കും സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും യോഗത്തിൽ അനുസ്മരിച്ചു. കുട്ടികളോടുള്ള നെഹ്റുവിൻ്റെ പ്രത്യേക സ്നേഹവും കരുതലും അദ്ധേഹത്തെ ചാച്ചാജീ എന്ന പേരിൽ ജനകീയനാക്കിയതും യോഗം അനുസ്മരിച്ചു. […]
Read more