Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി; പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിനും വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ലഡാക്കിലെ കാലാവസ്ഥാ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി. ലേ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിനും വാങ്ചുക്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ നാലിന് ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരേ ലഡാക്കിലെ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് നടപടി. പ്രതിഷേധ സ്ഥലത്തുനിന്ന് വാങ്ചുക്കിനെ പോലീസ് മാറ്റിയതിന് പിന്നാലെയാണ് വീട്ടുതടങ്കൽ ഉത്തരവ് പുറത്തുവന്നത്.

ലേ പോലീസ് മേധാവി നൽകിയ കത്തും പോലീസിന്റെ റിപ്പോർട്ടും പരിഗണിച്ചാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വാങ്ചുക്കിനെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരമാണ് മജിസ്ട്രേറ്റ് വീട്ടുതടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും 60 ദിവസം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മണിക്കൂറുകൾക്കുമുൻപ് തന്നെ താൻ വീട്ടുതടങ്കലിലാണെന്ന് വാങ്ചുക്ക് ആരോപിച്ചിരുന്നു. വീടിന് ചുറ്റും നിരവധി പോലീസുകാർ നിലയുറപ്പിച്ചിട്ടുണ്ടെന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വീട്ടിൽ തുടരാൻ നിർദേശിച്ചുവെന്നാണ് സർക്കാർ പറയുന്നതെങ്കിലും ഇത് വീട്ടുതടങ്കലിന് തുല്യമാണെന്നാണ് വാങ്ചുക്കിന്റെ ആരോപണം. കഴിഞ്ഞ വർഷം ലേയിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വൈകുന്നതും ശൈത്യകാലത്ത് തിടുക്കത്തിൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തുന്നതും ചോദ്യം ചെയ്തതാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്ക് മുഴുവൻ പ്രതിഷേധത്തിലാണെന്നും തന്റെ എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളുടെ പ്രചാരത്തിൽ ഗണ്യമായ കുറവുണ്ടായെന്നും വാങ്ചുക്ക് ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരം സാഹചര്യം ഉണ്ടാകുന്നതിനെ അദ്ദേഹം വിമർശിച്ചു. തന്റെ സന്ദേശങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

2019-ൽ ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിനുശേഷമുള്ള ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിനാണ് ഇപ്പോൾ ഒരുക്കങ്ങൾ നടക്കുന്നത്. ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിലുകളിലേക്കാണ് ഡിസംബർ നാലിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് കൗൺസിലുകളിലായി ആകെ 100 മണ്ഡലങ്ങളാണുള്ളത്. ഇതിൽ 36 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ കടുത്ത ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാണ്.

നവംബർ 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 18-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ 20 വരെ സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാം. ഡിസംബർ എട്ടോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേക പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ലേ, കാർഗിൽ മേഖലകളിൽ ദീർഘകാലമായി പ്രക്ഷോഭം നടക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹിക, സാംസ്‌കാരിക സംഘടനകൾക്കും ഈ ആവശ്യങ്ങളിൽ ഏകാഭിപ്രായമാണുള്ളത്. തിരഞ്ഞെടുപ്പ് ശൈത്യകാലത്തേക്ക് മാറ്റിയതിനു പുറമേ മണ്ഡല പുനർനിർണയത്തിലും സംഘടനകൾ എതിർപ്പ് ഉന്നയിക്കുന്നുണ്ട്.

അതേസമയം, ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര ന്യായീകരിച്ചു. കാലാവസ്ഥ വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോളിങ് ബൂത്തുകളിൽ ഹീറ്ററുകൾ സ്ഥാപിക്കും. പ്രായമായവർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തും. പോളിങ് കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ സ്കൂളുകൾ സാധാരണയായി ഡിസംബർ 15-16 വരെ പ്രവർത്തിക്കാറുണ്ടെന്നും ഈ കാലയളവിൽ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുമെങ്കിൽ മുതിർന്നവർക്ക് വോട്ട് ചെയ്യാനും ബുദ്ധിമുട്ടുണ്ടാകില്ലെന്നും കുന്ദ്ര അഭിപ്രായപ്പെട്ടു. പുതിയ കൗൺസിലുകളുടെ രൂപീകരണം ഇനിയും വൈകിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലുകൾക്ക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാൻ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ കടുത്ത ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ ആവശ്യം. തിരഞ്ഞെടുപ്പ് സമയക്രമത്തിൽ പ്രതിഷേധിച്ച് കാർഗിലിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് ലേയിലെ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, താഴെത്തട്ടിലുള്ള ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പുതുതായി രൂപീകരിച്ച ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ പ്രവർത്തനം ആരംഭിക്കുന്നതിനും സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix