Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CHRISMAS

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട്: പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അശ്വിന്‍ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിനു നേരെ ഇയാള്‍ ആക്രമണം നടത്തിയത്. കരോളിന് ഉപയോഗിച്ചിരുന്ന ബാന്റില്‍ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതി അശ്വിന്‍ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Read more

Recent News

Advertisement
WhiteswanTV Footer