പള്ളിപ്പെരുന്നാളിനിടെ അയ്യപ്പഭക്തിഗാനം; നിര്‍ത്താന്‍ ആവശ്യപ്പെട്ടയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി
കോട്ടയം: പള്ളിപ്പെരുന്നാളിനിടെ ഗാനമേള വേദിയിൽ അയ്യപ്പഭക്തിഗാനം പാടുന്നത് തടയാൻ ശ്രമിച്ചയാളെ വേദിയിൽനിന്ന് ഇറക്കിവിട്ട് പള്ളിക്കമ്മിറ്റിയും നാട്ടുകാരും. കോട്ടയം കിഴപറയാർ പള്ളിപ്പെരുന്നാളിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പള്ളിക്കമ്മിറ്റിയുടെയും നാട്ടുകാരുടെയും നിലപാടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഗാനമേളയ്ക്കിടെ ഗായകൻ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനിടെയാണ് ഒരാൾ വേദിയിലെത്തി പാട്ട് തടസ്സപ്പെടുത്തിയത്. ക്രിസ്തീയ ഗാനങ്ങൾ മാത്രമേ പാടാവൂ എന്ന് ആവശ്യപ്പെട്ട ഇയാൾ ഗായകനെ തടയുകയായിരുന്നു. ഇതോടെ സദസ്സിൽനിന്ന് പ്രതിഷേധമുയർന്നു. ഇയാൾ പ്രദേശവാസിയല്ലെന്ന് വീഡിയോയിൽ പറയുന്നതും കേൾക്കാം. […]
Read more