Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: civilsupplies

റേഷനരി മാത്രമല്ല, പച്ചരിയും ഗോതമ്പും അടക്കം കൊള്ളയടിക്കുന്നു

തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റേഷൻ അരി കരിഞ്ചന്ത മാഫിയക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടും അനധികൃത ഇടപാടുകൾ തുടരുന്നതായി റിപ്പോർട്ട്. റേഷൻ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും അനധികൃതമായി ശേഖരിച്ച് മില്ലുകളിലെത്തിച്ച് പൊടിയാക്കി സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റേഷൻ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിൽപ്പന നടത്തുന്നുവെന്ന് ആരോപണമുയർന്ന കാർത്തികേയന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൂവാറിലെ ഒരു മില്ലിൽ അരി […]
Read more

റേഷൻ അരി കടത്ത്; അതിർത്തിയിൽ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തിനെതിരെ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. പാറശ്ശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള റേഷൻ അരിയും ഗോതമ്പും പിടിച്ചെടുത്തു. വീട്ടിലെ അടുക്കളയിലും ബാത്ത്‌റൂമിലുമാണ് ചാക്കുകളിൽ റേഷൻ അരി സൂക്ഷിച്ചിരുന്നത്. 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പുമാണ് ഇവിടെനിന്ന് അധികൃതർ കണ്ടെത്തിയത്. വീട് ആരുടേതാണെന്നോ പിടിച്ചെടുത്ത ലോഡ് ആരുടേതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നതായാണ് […]
Read more

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആര്‍ അനില്‍. ആദ്യ ഘട്ടത്തില്‍ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കും. സെപ്റ്റംബര്‍ 4 ന് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ […]
Read more

70 കഴിഞ്ഞവര്‍ക്ക് വിശ്രമിക്കാം: റേഷന്‍കട ഉടമകള്‍ക്ക് വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ്

ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍കട ഉടമകള്‍ക്ക് വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍. 70നു മുകളില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണു നിര്‍ദേശം. നിലവില്‍ 70 വയസ്സ് പിന്നിട്ടവര്‍ ലൈസന്‍സ് അനന്തരാവകാശിക്കു മാറ്റി നല്‍കണം. 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നല്‍കാത്ത ലൈസന്‍സുകള്‍ റദ്ദാക്കി പുതിയ ലൈസന്‍സിയെ നിയമിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റേഷനിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് 62 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. 2021ല്‍ കേരള ടാര്‍ഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix