Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

70 കഴിഞ്ഞവര്‍ക്ക് വിശ്രമിക്കാം: റേഷന്‍കട ഉടമകള്‍ക്ക് വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍കട ഉടമകള്‍ക്ക് വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍. 70നു മുകളില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണു നിര്‍ദേശം. നിലവില്‍ 70 വയസ്സ് പിന്നിട്ടവര്‍ ലൈസന്‍സ് അനന്തരാവകാശിക്കു മാറ്റി നല്‍കണം. 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നല്‍കാത്ത ലൈസന്‍സുകള്‍ റദ്ദാക്കി പുതിയ ലൈസന്‍സിയെ നിയമിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

റേഷനിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് 62 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. 2021ല്‍ കേരള ടാര്‍ഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം(KTPDS) നിലവില്‍ വന്നതോടെ എല്ലാ വ്യാപാരികള്‍ക്കും 5 വര്‍ഷത്തേക്കു ലൈസന്‍സ് നീട്ടിനല്‍കി.

ആ കാലാവധി 2026ല്‍ കഴിയുമെന്നിരിക്കെ പ്രായമേറെയുള്ള വ്യാപാരികള്‍ക്കു ലൈസന്‍സ് നീട്ടി നല്‍കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത്തരം അപേക്ഷകളില്‍ ലൈസന്‍സ് തല്‍ക്കാലം നീട്ടി നല്‍കേണ്ടെന്നു സപ്ലൈ ഓഫിസര്‍മാര്‍ക്കു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണു വ്യക്തത വരുത്തി സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

പ്രായപരിധി കര്‍ശനമാക്കുന്നതോടെ 70 വയസ്സാകും മുന്‍പേ ലൈസന്‍സ് കൈമാറിയില്ലെങ്കില്‍ റേഷന്‍കട ലൈസന്‍സ് നഷ്ടപ്പെടും. അനന്തരാവകാശിക്കോ 10 വര്‍ഷത്തിലേറെ സര്‍വീസുള്ള സെയില്‍സ് മാനോ ആണു ലൈസന്‍സ് കൈമാറാനാകുന്നത്. അങ്ങനെ ആരും ഇല്ലെങ്കില്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കാം.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer