മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച; ചൈനയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് നേപ്പാൾ
കാഠ്മണ്ഡു:മിന്നൽ പ്രളയത്തിന് മുന്നോടിയായി കൃത്യമായ അപകട മുന്നറിയിപ്പ് നൽകണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി നേപ്പാൾ ഉദ്യോഗസ്ഥർ. എന്നാൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചടക്കം ആവശ്യമായ വിവരങ്ങളൊന്നും ചൈനയിൽനിന്ന് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് 27ന് കാഠ്മണ്ഡുവിൽ നേപ്പാളിലെയും ചൈനയിലെയും, ടിബറ്റ് മേഖലയിലുൾപ്പെടെ, ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത യോഗം നടന്നിരുന്നു. ഹിമാലയത്തിലെ തടാകങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക, പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി നിരീക്ഷിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിൽ ധാരണയിലെത്തിയിരുന്നു. നദികളിലെ ജലനിരപ്പും […]
Read more






