Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: closed

മണ്ണിടിച്ചില്‍ ; മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്ര നിരോധനം

കൊച്ചി: മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല യാത്ര നിരോധിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവ്.പകല്‍ സമയങ്ങളില്‍ ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കാലവര്‍ഷം കണക്കിലെടുത്ത് മണ്ണിടിച്ചല്‍ ഭീഷണിയെ തുടര്‍ന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയില്‍ റോഡിന്റെ കട്ടിംഗ് സൈഡിന് മുകളില്‍ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂര്‍ണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനില്‍ക്കുന്നുണ്ട്. ഇടുക്കി മൂന്നാറില്‍ മണ്ണിടിഞ്ഞ് വഴിയോര […]
Read more

ഇന്ത്യ-പാക് സംഘര്‍ഷം; രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. ലുധിയാന, ഭന്തര്‍, കിഷന്‍ഗഡ്, പട്ട്യാല, ഷിംല, കന്‍ഗ്ര-ഗഗ്ഗാല്‍, ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ഭട്ടീന്ദ, ജയ്‌സാല്‍മര്‍, ജോദ്പുര്‍, ബിക്കാനെര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍, പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. നിലവിയെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. ചിലത് മെയ് പത്ത് വരെയും മറ്റുള്ളവ അനിശ്ചിത കാലത്തേയ്ക്കുമാണ് അടച്ചത്. പാക് അതിര്‍ത്തിയോട് ചേര്‍ന്നവയ്ക്ക് പുറമേ […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍ എന്നിവ സര്‍വീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉള്‍പ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ബഹാവല്‍പൂര്‍, മുരിദ്‌കെ, […]
Read more

പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം ആരംഭിച്ചു

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം ആരംഭിച്ചു. ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുന്നത്. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം. എന്നാൽ മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകൾ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി എന്നീ പ്രദേശങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കി. എന്നാൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കും.
Read more

കൊച്ചിയില്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ:കാന്റീന്‍ അടച്ചുപൂട്ടി

കൊച്ചി:മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ.കാന്റീനില്‍ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇതേതുടര്‍ന്ന് ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.ഭക്ഷ്യവിഷബാധയേറ്റവര്‍ ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ ചികിത്സ തേടി.
Read more

Recent News

Advertisement
WhiteswanTV Footer