പ്രീമിയര്‍ ഷോ നിരോധിച്ച നടപടി പിന്‍വലിക്കില്ല: രേവന്ത് റെഡ്ഡി
സിനിമയുടെ പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്രീമിയര്‍ ഷോ നിരോധിച്ചത്. ചിരഞ്ജീവി, അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിര്‍മാതാക്കളും മറ്റ് തെലുഗു ഫിലിംചേംബര്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല. സംക്രാന്തി റിലീസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. രാംചരണിന്റെയും ബാലകൃഷ്ണയുടെയും […]
Read more