Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: commonwealth games 2026

കോമൺവെൽത്ത് ​ഗെയിംസിന് ഇന്ന് സമാപനം; 2030ൽ അഹമ്മദാബാദിൽ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഔദ്യോഗികമായി സമാപനമാകും. നിലവിൽ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അവസാന ദിനത്തിൽ നിലവിലെ 39 മെഡൽ നേട്ടം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. സമാപനച്ചടങ്ങിൽ 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായ അഹമ്മദാബാദിന് ഔദ്യോഗികമായി കോമൺവെൽത്ത് ബാറ്റണും പതാകയും കൈമാറും. ഗ്ലാസ്‌ഗോയിലെ ഒവിഒ ഹൈഡ്രോയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ സംഗീത-സാംസ്കാരിക പരിപാടികളുടെ വമ്പിച്ച വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ ആദരിക്കുകയും ഗെയിംസിന് ആതിഥേയത്വം വഹിച്ച ഗ്ലാസ്‌ഗോ നഗരത്തോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്ന […]
Read more

ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മെഡൽ നേടി റിഷികാന്ത സിങ്

ഗ്ലാസ്‌ഗോ: 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ റെക്കോഡോടെ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം റിഷികാന്ത സിങ് വെള്ളി മെഡൽ നേടി. മത്സരത്തിനിടെ സ്നാച്ച് വിഭാഗത്തിൽ 121 കിലോഗ്രാം ഭാരം ഉയർത്തിയാണ് താരം കോമൺവെൽത്ത് ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ചത്. തന്റെ മൂന്നാം ശ്രമത്തിലായിരുന്നു ഈ നേട്ടം. രണ്ടു റൗണ്ടുകളിലായി ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് റിഷികാന്തയുടെ മെഡൽ നേട്ടം. സ്നാച്ചിലെ 121 കിലോഗ്രാം പ്രകടനത്തിന് പുറമെ ക്ലീൻ ആൻഡ് […]
Read more

കോമൺവെൽത്ത് ​ഗെയിംസിന് നാളെ തുടക്കം; ഇനങ്ങൾ വെട്ടിച്ചുരുക്കി, നിരാശയോടെ ഇന്ത്യ

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിന്റെ 23-ാം പതിപ്പിന് സ്‌കോട്ട്ലന്റിലെ ഗ്ലാസ്ഗോയിൽ വ്യാഴാഴ്ച തിരശീല ഉയരും. പതിമൂന്ന് ഇനങ്ങളിലായി 125 താരങ്ങളാണ് ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങുന്നത്. എന്നാൽ, നിരാശയോടെയാണ് ഇത്തവണ ഇന്ത്യ ഗെയിംസിനിറങ്ങുന്നത്. പി.വി. സിന്ധുവും മനു ഭാകറും ഹർമൻപ്രീത് സിങുമൊന്നും ഇന്ത്യക്കുവേണ്ടി ഇത്തവണ ഇറങ്ങില്ല. ചെലവുചുരുക്കലിന്റെ ഭാഗമായി 19-ൽനിന്ന് പത്തായി കായികയിനങ്ങൾ കുറച്ചതിനാലാണിത്. കഴിഞ്ഞ അഞ്ച് എഡിഷനുകളിലും ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയിട്ടുണ്ട്. 2022-ൽ ബർമിങ്ങാമിൽ വെച്ചുനടന്ന ഗെയിംസിൽ 22 സ്വർണമുൾപ്പെടെ 61 മെഡലുകൾ നേടി ഇന്ത്യ നാലാംസ്ഥാനത്തായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix