മെട്രോ രണ്ടാംപാത; നിർമാണ കരാർ അഫ്‌കോൺസിന്
കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്‌ചറിന് നൽകി. 1141. 32 കോടിയുടേയാണ് കരാർ. നിർമാണജോലികൾ ജൂലൈയിൽ ആരംഭിക്കാനും വർഷാവസാനത്തോടെ പൂർണതോതിലാക്കാനുമാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. 600 ദിവസത്തിനുള്ളിൽ ആകാശപാതയും പത്തു സ്‌റ്റേഷനുകളും നിർമിക്കാനുള്ളതാണ് കരാർ. 11.2 കിലോമീറ്റർ പാതയിൽ 11 സ്‌റ്റേഷനുകളാണുള്ളത്. മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര നിർമാണ കമ്പനിയാണ് അസ്കോൺസ്. കഴിഞ്ഞ മാർച്ചിലാണ് സിവിൽ ജോലികൾക്കുള്ള ടെൻഡർ ക്ഷണിച്ചത്. റെയിൽ വികാസ് നിഗം, കെഇസി ഇൻ്റർനാഷണൽ എന്നീ കമ്പനികളും […]
Read more

