Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Crime news

ബന്ധുക്കളുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പൂരിൽ ബന്ധുക്കളുടെ മർദനത്തെ തുടർന്ന് സത്യരാജ് (60) എന്ന വയോധികൻ മരിച്ചതായി പരാതി. സഹോദരന്റെ വീട്ടിലുണ്ടായ സാമ്പത്തിക തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുവടികൊണ്ട് തലയ്ക്കും നെഞ്ചിലുമേറ്റ അടിയാണ് മരണകാരണം. സംഭവത്തിൽ ആര്യൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ വൈകിയെന്ന് കുടുംബം ആരോപിക്കുന്നു.
Read more

കൂടത്തിൽ കേസിൽ ബിജെപിക്കും ആർഎസ്എസിനും ബന്ധം: സിപിഎം

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബാംഗങ്ങളുടെ കൊലപാതകങ്ങളിൽ ബിജെപി-ആർഎസ്എസ് പങ്കുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പത്രസമ്മേളനത്തിൽ ആരോപിച്ചു. കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന എട്ട് സെന്റ് ഭൂമി വഞ്ചിയൂരിലുള്ള ആർഎസ്എസ് ജില്ലാ കാര്യാലയമായ ശാന്തി നിവാസിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന ശ്രീപദ്‌മനാഭ സേവാ സമിതിക്കുവേണ്ടിയാണ് ഇത് വാങ്ങിയതെന്ന് പറയുന്നു. ആധാരപ്രകാരം എട്ടുലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഈ വിലയ്‌ക്ക് ഈ സ്ഥലത്ത് വസ്തു ലഭിക്കില്ല. വില കുറച്ച് ആധാരത്തിൽ കാണിക്കാൻ എങ്ങനെ കഴിഞ്ഞു എന്നതും അന്വേഷിക്കണം. ബാങ്ക് അക്കൗണ്ട് […]
Read more

85 വയസ്സുകാരിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട് മർദനമേറ്റ നിലയിൽ 85 വയസ്സുകാരിയെ  വഴിയിരികിൽ  കണ്ടെത്തിയ സംഭവം പീഡനം. വെള്ളുമണ്ണടി പ്ലാവോട് പ്രതിഭാലയത്തിൽ അഖിൻ (20) അറസ്റ്റിലായി. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ  ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.  ബുധൻ ഉച്ചതിരിഞ്ഞ് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിനു സമീപത്ത് തലയിലും മുഖത്തും പരുക്കേറ്റ നിലയിൽ വയോധികയെ  കണ്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം […]
Read more

മനോരമ വധക്കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും ജീവപര്യന്തവും പിഴയും

തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ ബംഗാൾ സ്വദേശിക്കു ജീവപര്യന്തവും 31 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ 14 വർഷം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിധിയിലുണ്ട്. ബംഗാൾ കൂച്ച് ബിഹാർ ഹൽദിബാരി ഗംഗാ ദോബയിൽ ആദം അലിയെയാണ് (24) തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി(7) ശിക്ഷിച്ചത്.  കൊലക്കുറ്റത്തിനാണു ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. […]
Read more

യുവാവിനെ കുത്തിയ കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: കുടുംബ വസ്തു തർക്കത്തിൽ യുവാവിനെ കുത്തിപരുക്കേൽപ്പിച്ചെന്ന കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. പുല്ലമ്പാറ പാണയം അഖിലേഷ് ഭവനിൽ അഖിലേഷ്(33), ഇയാളുടെ സുഹൃത്ത് പാണയം തടത്തരികത്ത് വീട്ടിൽ റജിൻ(33) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. തർക്കത്തെ തുടർന്ന് അഖിലേഷ്, സുഹൃത്ത് റജിൻ എന്നിവർ ചേർന്ന് അനുജൻ അരുണിനെ കത്രിക ഉപയോഗിച്ചു കുത്തിയെന്നാണ് കേസ്. അരുൺ നൽകിയ പരാതിയെത്തുടർന്നു വെഞ്ഞാറമൂട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി മുഹമ്മദ് ആസിഫ്(22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രേമം നടിച്ച് നിർബന്ധിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി സ്കൂളിലെ ടീച്ചറോടു പറയുകയും സ്കൂൾ അധികൃതർ വിതുര പൊലീസിൽ പരാതി നൽകുകയും ചെയ്തു.  തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തൃശൂരിൽ നിന്നു വിതുര പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ […]
Read more

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകി; യുവതി പാ‍ർവ്വതിയും സംഘവും കുടുങ്ങി

തിരുവനന്തപുരം: തിരുമലയിൽ വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ. തൃക്കണ്ണാപുരം സ്വദേശി പാർവ്വതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഈ മാസം പതിമൂന്നാം തീയതിയാണ് തിരുമല സ്വദേശി സോമരാജിനെ വീട്ടിൽ കയറി ഒരു സംഘം മർദ്ദിച്ചത്. ഭാര്യ മരിച്ചതോടെ തിരുമല പുല്ലുവിളാകത്തെ വീട്ടിൽ സോമരാജ് ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ഒരു വർഷമായി സോമരാജിന്‍റെ വീടിന്‍റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് പാർവ്വതിയും കുടുംബവും. കുറച്ച് നാളുകളായി വാടകതുക പാ‍ർവ്വതി സോമരാജിന് നൽകാറില്ലായിരുന്നു. ഒപ്പം പലപ്പോഴായി ഏകദേശം മൂന്ന് […]
Read more

നന്തൻകോട് കൂട്ടക്കൊലക്കേസ് വിധി തിങ്കളാഴ്ച

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. മേയ് 12 തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജിൻസൺ രാജയാണ് ഏകപ്രതി. ഏപ്രിൽ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്ന് മേയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചെങ്കിലും വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും വിധിപറയാൻ മാറ്റുകയായിരുന്നു.2017 ഏപ്രിൽ 7നാണ് കേസിന് ആസ്പദമായ സംഭവം. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ […]
Read more

ട്രെയിനുള്ളിൽ നിന്നും ഗർഭിണിയെ പുറത്തേക്ക് തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു

വെല്ലൂർ: പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് ഗർഭിണിയായ തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുണ്ടായിരുന്ന ​ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയമിടിപ്പ് വീഴ്ചയിൽ നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവതി നിലവിൽ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയാണ് യുവതിക്കു നേരെ ട്രെയിനിൽ വച്ച് പീഡന ശ്രമമുണ്ടായത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുന്ന യുവതി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ലേഡീസ് […]
Read more

യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തു; ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക്‌ സ്ഥലംമാറ്റം

ആലപ്പുഴ: യു പ്രതിഭ എം എൽ എയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ ജയരാജിന് സ്ഥലംമാറ്റം. മലപ്പുറത്തേക്കാണ് സ്ഥലം മാറ്റം. വിരമിക്കാൻ 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് അടിയന്തര സ്ഥലം മാറ്റം. ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ച് മൂന്നുമാസം തികയും മുൻമ്പാണ് നടപടി.
Read more

Recent News

Advertisement
WhiteswanTV Footer