Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: critical health condition

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോ​ഗ്യസ്ഥിതി ​ഗുരുതരം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച മാര്‍പ്പാപ്പ റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായാണ് റിപ്പോര്‍ട്ട്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഈയാഴ്ചത്തെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ചെറുപ്പത്തില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
Read more

ഷാഫിയെ കാണാൻ മമ്മൂട്ടിയെത്തി

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ ആശുപത്രിയിലെത്തി നടൻ മമ്മൂട്ടി. കൂടാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാപ്രവര്‍ത്തകരും ആശുപത്രിയില്‍ ഷാഫിയെ സന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷാഫി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more
Advertisement
WhiteswanTV Footer