Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CRPF CAMP

കുൽഗാമിലെ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. മിർ ബസാറിന് സമീപം അഖ്റാനിലുള്ള സിആർപിഎഫ് ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 2.15ഓടെ ക്യാംപിലെ സൈനികർക്കുനേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ജവാന്മാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി സിആർപിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമികൾക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix