സി.യു.ഇ.ടി.-യു.ജി പരീക്ഷാ സമയക്രമം പ്രസിദ്ധീകരിച്ചു
സി.യു.ഇ.ടി. യു.ജി. വിവിധവിഷയങ്ങളിലെ പരീക്ഷകളുടെ തീയതിയും സമയവും നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധപ്പെടുത്തി. മൊത്തം 63 വിഷയങ്ങളിലുള്ള പരീക്ഷകൾ മേയ് 15 മുതൽ 24 വരെയായിരിക്കും. അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, ജനറൽ ടെസ്റ്റ് എന്നീ വിഷയ ടെസ്റ്റുകളുടെ ദൈർഘ്യം 60 മിനിറ്റും, മറ്റുവിഷയങ്ങളുടെ പരീക്ഷകളുടെ സമയം 45 മിനിറ്റും ആയിരിക്കും. ഭൂരിപക്ഷം പരീക്ഷാർഥികൾ തിരഞ്ഞെടുത്ത ടെസ്റ്റ് പേപ്പറുകൾ, പെൻ ആൻഡ് പേപ്പർ രീതിയിൽ (ഓഫ് ലൈൻ) മേയ് 15, […]
Read more

