മുഹമ്മയിൽ 53 വയസ്സുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
ആലപ്പുഴ: തണ്ണീർമുക്കത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയിൽ തലയ്ക്ക് പരുക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തണ്ണീർമുക്കം കരീക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തിൽ മുഹമ്മ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്ക് പിന്നിൽ ഇടതുചെവിക്ക് സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറിയിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ സന്തോഷിനെ കണ്ടെത്തിയത്. സന്തോഷിനെതിരെ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസ് […]
Read more