Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോ എടുക്കാൻ പോയ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോ എടുക്കാൻ പോകുന്നതിനിടെ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സുനിൽ (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ മേനാച്ചേരി റോഡിലുണ്ടായ ഏറ്റുമുട്ടലിലാണ് സുനിലിന്റെ സഹോദരൻ സ്റ്റാൻലിക്ക് ഗുരുതരമായി പരിക്കേറ്റത്. സ്റ്റാൻലിയെ ആശുപത്രിയിലെത്തിക്കുന്നതിനായി സമീപത്തെ വീട്ടിൽനിന്ന് ഓട്ടോ എടുക്കാൻ പോയ സുനിൽ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റാൻലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. […]
Read more

അട്ടപ്പാടി ഇരട്ടക്കൊലപാതകം; യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസം മാത്രമാണ് പരിചയമുണ്ടായിരുന്നതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പാലക്കാട്ടുനിന്ന് പശ്ചിമ ബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി […]
Read more

എഴുപുന്നയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: എഴുപുന്നയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ (15) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. കുമ്പളങ്ങി ഒ.എൽ.എഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു നാദിറ. ഓണപ്പരീക്ഷയുടെ ഫലം പുറത്തുവന്നതിന് പിന്നാലെ വാർഷിക പരീക്ഷയിലെ പഠനഫലത്തെക്കുറിച്ചുള്ള ആശങ്കയാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി അരൂർ പൊലീസ് അറിയിച്ചു. എന്നാൽ മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം […]
Read more

റോഡിലെ കുഴിയിൽ ആംബുലൻസ് കുടുങ്ങി; ഗർഭസ്ഥ ശിശു മരിച്ചു

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ വലിയ കുഴിയിൽ കുടുങ്ങിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. ഗധ്വാർ സ്വദേശികളായ പ്രദീപ് സിങ്ങിന്റെയും നിധിയുടെയും കുഞ്ഞാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെ 25കാരിയായ നിധിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം ആംബുലൻസ് വിളിക്കുകയായിരുന്നു. നിധിയുമായി ജയ്ത്പുർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പോകുന്നതിനിടെയാണ് ആംബുലൻസ് കുഴിയിൽ കുടുങ്ങിയത്. രണ്ട് മണിക്കൂറിലധികം ആംബുലൻസ് കുഴിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് ട്രാക്ടറിൽ കെട്ടിവലിച്ചാണ് വാഹനം കുഴിയിൽനിന്ന് പുറത്തെടുത്തത്. ഇതോടെ ആശുപത്രിയിലെത്താൻ ഏറെ വൈകി. […]
Read more

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ വീടിന് മുന്നിലെ ബഹളം ചോദ്യം ചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), […]
Read more

ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ചാലക്കുടി മേലൂരിൽ ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. മേലൂർ സ്വദേശിനിയും നഴ്സുമായ മിനു (37) ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലാണ് മിനുവിനെ കണ്ടെത്തിയത്. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു മിനു താമസിച്ചിരുന്നത്. മിനുവിന് എട്ടും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം […]
Read more

തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

ഇടുക്കി: തൊടുപുഴ മുതലക്കൊടത്ത് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സ്ലാബ് തകർന്നുവീണത്. സ്ലാബും കെട്ടിടാവശിഷ്ടങ്ങളും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട രണ്ട് തൊഴിലാളികളെയും രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
Read more

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി

ന്യൂഡൽഹി: സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 12 പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കൾ ആശുപത്രി പരിസരത്ത് കാത്തിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയുന്നതിനായി രക്ഷാപ്രവർത്തകർ പരിശോധന […]
Read more

മയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം തകർന്നുവീണ് അഞ്ച് മരണം

മയാമി: യുഎസിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ കാർഗോ വിമാനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 6 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ നിന്ന് മയാമിയിലേക്ക് എത്തിയ ബോയിങ് 767 കാർഗോ വിമാനം ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ […]
Read more

ചലച്ചിത്ര സംവിധായകൻ ആ‍ർ ശരത് വിടവാങ്ങി

തിരുവനന്തപുരം: സംവിധായകനും മാധ്യമപ്രവർത്തകനുമായ ശരത് അന്തരിച്ചു. മാധ്യമപ്രവർത്തകനായാണ് ശരത് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കലാകൗമുദിയിലും കേരളകൗമുദിയിലും പ്രവർത്തിച്ച അദ്ദേഹം നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിരുന്നു. 1995ൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ (പിആർഡി) ജോലിയിൽ പ്രവേശിച്ചു. സർക്കാർ ജീവനക്കാരനായിരുന്നപ്പോഴും ഡോക്യുമെന്ററി രംഗത്തെ പ്രവർത്തനം തുടർന്നു. സർവീസിലിരിക്കെയാണ് ആദ്യ സിനിമയായ സായാഹ്നം സംവിധാനം ചെയ്തത്. പാരിസ്ഥിതിക പ്രശ്നങ്ങളും ആണവഭീഷണിയും പ്രമേയമാക്കിയ ചിത്രത്തിൽ നാടകാചാര്യൻ ഒ. മാധവനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച ചിത്രം, മികച്ച കഥ ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix