സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്
മുംബൈ: മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ ക്ഷേത്രത്തിലെ സാമ്പത്തിക രേഖകൾ പരിശോധിക്കാനാണ് നിർദേശം. ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ട്രസ്റ്റിലെ എട്ട് അംഗങ്ങൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അയച്ച കത്തും രാജ് താക്കറെ പുറത്തുവിട്ടു. സംഭാവന […]
Read more