സൈബർ സുരക്ഷയിൽ ജാഗ്രത അനിവാര്യം; കളക്ടറേറ്റിൽ ജീവനക്കാർക്കായി ശില്പശാല സംഘടിപ്പിച്ചു
കോട്ടയം: സർക്കാർ ജീവനക്കാരുടെ ഡിജിറ്റൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ‘സുരക്ഷിത ഇന്റർനെറ്റ് ദിനാചരണ’ത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (NIC) സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. സ്മാർട്ട് സാങ്കേതികവിദ്യയുടെ പ്രയോഗം, സുരക്ഷിതമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ, നിർമിത ബുദ്ധി (AI) ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയായിരുന്നു ശില്പശാലയിലെ പ്രധാന വിഷയങ്ങൾ. സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം തന്നെ സൈബർ […]
Read more