മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറണം; ഹൈക്കോടതിയിൽ സർക്കാർ
കൊച്ചി: ബലാത്സംഗക്കേസിൽ അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് നൽകാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പാസ്കോഡ് നൽകേണ്ടതുണ്ടെന്നും ഇതിൽ നിന്ന് ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തിരുവല്ല ബലാത്സംഗക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തത്. ഫോണുകൾ തുറന്ന് പരിശോധിക്കാൻ പാസ്കോഡ് നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാഹുൽ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. […]
Read more