Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dijo kappan

ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വി.ഡി. സതീശൻ

തിരുവനന്തപുരം: ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോധനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയും ജ്യേഷ്ഠസഹോദരനാണെന്നും കൂട്ടിച്ചേർത്തു. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ കാപ്പൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആർക്ക് മുന്നിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത അസാമാന്യമായ […]
Read more

ഡിജോ കാപ്പൻ; നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ

അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവ ശബ്ദമായിരുന്ന ഡിജോ കാപ്പൻ വിടവാങ്ങിയിരിക്കുന്നു. ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ 2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് മാസങ്ങളോളം ചികിത്സയിൽ കഴിയവെ പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിരുന്നു അന്ത്യം. പാലാ മീനച്ചിൽ പഞ്ചായത്തിൽ ഇടമറ്റം […]
Read more

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ ശേഷം മാസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. പൗരാവകാശങ്ങൾക്കായി നിരന്തരം സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. സമൂഹ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയനായിരുന്നു.
Read more
Advertisement
WhiteswanTV Footer