Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DogAttack

കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരുടെ ആരോഗ്യനില കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആശുപത്രിയിലെത്തി നേരിട്ട് അന്വേഷിച്ചു. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിലെ ജീവനക്കാരനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. അതോറിറ്റിയുടെ പരിസരത്ത് ജോലി ചെയ്യുന്നതിനിടെ നിരവധി നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ ജീവനക്കാരനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ആഭ്യന്തര മന്ത്രി ചികിത്സയുടെ […]
Read more

പിറ്റ്ബുൾ ആക്രമണം; വാടകവീട് നോക്കാനെത്തിയ ദമ്പതിമാർക്ക് ഗുരുതര പരിക്ക്

പട്യാല: വാടകവീട് നോക്കാനെത്തിയ ദമ്പതിമാരെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ക്രൂരമായി ആക്രമിച്ചു. പഞ്ചാബിലെ പട്യാല ഗുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സബർവാളിനും ഭാര്യ ഷിഫാലിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഷിഫാലിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നതായി ഡോക്ടർമാർ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ബ്രോക്കർക്കൊപ്പമാണ് ദമ്പതികൾ വാടകവീട് കാണാനായി ഗുമാൻ നഗറിലെത്തിയത്. വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി ബ്രോക്കർ ഗേറ്റ് തുറന്നതോടെ പിറ്റ്ബുൾ പുറത്തേക്ക് ഓടിയെത്തി ഷിഫാലിയെ ആക്രമിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അങ്കിതിനും നായയുടെ കടിയേറ്റത്. […]
Read more

സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ തെരുവുനായ കടിച്ചു

കോട്ടയം/കാസർകോട്: സെൻസസ് ഡ്യൂട്ടിക്കായി എത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് വ്യത്യസ്ത ജില്ലകളിൽ നായയുടെ കടിയേറ്റു. കോട്ടയത്തും കാസർകോടും ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ സെൻസസ് നടപടിക്കായി എത്തിയ ഏറ്റുമാനൂർ സ്വദേശി വി.എസ്. ശ്യാംഗോപാലിനെയാണ് വീട്ടിലെ നായ കടിച്ചത്. വീട്ടിൽ വയോധിക മാത്രമാണ് ഉണ്ടായിരുന്നതെന്ന് വിവരമുണ്ട്. കടിയേറ്റ ശേഷം അദ്ദേഹം അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനും നായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയും ഉടുംബന്തല ജി.എൽ.പി. സ്കൂൾ അധ്യാപകനുമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix