കാനഡയ്‌ക്കെതിരായ ഇറക്കുമതി തീരുവ ഉടൻ നടപ്പാക്കില്ല; ഒരു മാസത്തേക്ക് നീട്ടി യുഎസ്
വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരായ അമേരിക്കയുടെ ഇറക്കുമതി തീരുവ ഉടൻ നടപ്പാക്കില്ല. ഒരു മാസത്തേക്ക് നടപ്പാക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ട്രൂഡോ ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെക്സിക്കോയ്ക്കും യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം ഇറക്കുമതിതീരുവയെയും താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. യു.എസ് അതിർത്തിയിലെ കുടിയേറ്റ പ്രശ്നം നിയന്ത്രിക്കാൻ മെക്സിക്കോ 10,000 സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം ഉറപ്പുനൽകിയതിനെത്തുടർന്നാണ് തീരുമാനം. […]
Read more