Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

അമേരിക്കയുടെ പ്രഡിഡന്റായി ചുമതലയേറ്റ്‌ ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിന്റെ 47-ാം പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ.1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ […]
Read more

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ ചുമതലയേൽക്കും. തു​റ​ന്ന വേദിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടത്താൻ ഇരുന്നതെങ്കിലും അതിശൈത്യത്തെ തുടർന്ന് ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി.40 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് തു​റ​ന്ന ​വേ​ദി​യി​ല്‍ ​നി​ന്നു മാ​റ്റു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​ർ ച​ട​ങ്ങി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും. കൂടാതെ ച​ട​ങ്ങി​ലേ​ക്ക് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിങ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ എ​ത്തി​യേ​ക്കും.ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ​ത്. […]
Read more

വെടിനിർത്തൽ താൽക്കാലികം; വേണ്ടിവന്നാൽ പോരാട്ടം തുടരും: ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം ആണെന്നും വേണ്ടിവന്നാൽ പോരാട്ടം തുടരാൻ ഇസ്രായേൽ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും നല്ല രീതിയിൽ തന്നെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും ബുധനാഴ്ച സംസാരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കുകവേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

ടിക് ടോക്ക് നിരോധനത്തിനുള്ള നിയമം ജനുവരി 19 മുതൽ പ്രാബല്യത്തിൽ

ടിക് ടോക്ക് നിരോധനത്തിനുള്ള നിയമം ജനുവരി 19, ഞായറാഴ്ച മുതലാണ് പ്രാബല്യത്തിലാകുന്നത്. യുഎസിൽ പ്രവർത്തനം തുടരാൻ, ചൈനീസ് ഉടമസ്ഥതയിലുള്ള ബൈറ്റ്ഡാൻസ് കമ്പനി, ടിക് ടോക്കിന്റെ ഉടമസ്ഥത യുണൈറ്റഡ് സ്റ്റേറ്റ്സ് ഉടമകൾക്ക് കൈമാറണമെന്ന കേന്ദ്രത്തിന്റെ നിർദേശം നിലവിൽ പരിഗണനയിലായിരുന്നുവെങ്കിലും ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ കമ്പനിയുടെ സുപ്രീംകോടതി അഭ്യർത്ഥനയും വിജയം കണ്ടില്ല. നിയമം നടപ്പാക്കുന്നത് തടയണമെന്ന ടിക് ടോക്കിന്റെ ആവശ്യത്തിന് അനുകൂല ഉത്തരവായി തീരുമാനമുണ്ടായില്ല. ജനുവരി 19നുശേഷം, ടിക് ടോക്കിന് ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് […]
Read more

അധികാരം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നു; ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ആശങ്ക പ്രകടിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. അധികാരം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നു എന്നും അത് ജനാധിപത്യത്തിനും തുല്യ അവകാശങ്ങള്‍ക്കും ഭീഷണിയാകുന്നു എന്നും ജോ ബൈഡന്‍ ആശങ്ക അറിയിച്ചു. ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപെടുത്തണമെന്നും ബൈഡൻ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ സമ്പന്നരുടെ ഭീഷണിക്കെതിരെയും ജാഗ്രത ഉണ്ടാകണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു ബൈഡന്റെ പ്രസംഗം. ബൈഡൻ അടുത്ത ആഴ്ച സ്ഥാനം ഒഴിയും.
Read more

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുക്കില്ല: ഇന്ത്യയെ പ്രതിനിധീകരിക്കുക എസ് ജയശങ്കര്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിക്ക് പകരം സ്ഥാനാരോഹണ ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് […]
Read more

കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്: ജസ്റ്റിന്‍ ട്രൂഡോ

കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം തള്ളി ജസ്റ്റിന്‍ ട്രൂഡോ. ട്രംപിന്റെ അഭിപ്രായപ്രകടനം ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. പ്രസിന്റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് ട്രൂഡോയുടെ പ്രതികരണം. കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. തങ്ങള്‍ അമേരിക്കക്കാരല്ലയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രൂഡോയുടെ പ്രതികരണം. ഒട്ടാവ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ എല്ലാ കനേഡിയന്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ് […]
Read more

ഗൾഫ് അമേരിക്കയുടേത്; ‘ഗൾഫ് ഓഫ് മെക്സിക്കോ’ പുനർനാമകരണം ചെയ്യും

‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റാൻ പദ്ധതിയിട്ട് ഡൊണാൾഡ് ട്രംപ്. പത്രസമ്മേളനത്തിലാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം. ഗൾഫ് അമേരിക്കയുടേതാണെന്ന് അവകാശപ്പെട്ട ട്രംപ് ഒരു ഔദ്യോഗിക പ്രഖ്യാപനം ഭാവിയിൽ വേഗം തന്നെ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. യുഎസിലും മെക്സിക്കോയിലും ക്യൂബയിലുമായി ആയിരക്കണക്കിന് മൈലുകൾ വ്യാപിച്ചുകിടക്കുന്ന അറ്റ്ലാൻ്റിക് സമുദ്രത്തിന്റെ ഭാഗമാണ് ‘ഗൾഫ് ഓഫ് മെക്സിക്കോ’. ‘ഗൾഫ് ഓഫ് മെക്‌സിക്കോ’ എന്ന പേര് ഞങ്ങൾ ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റാൻ പോകുന്നു. മെക്സിക്കൻ ഉൾക്കടലിന് […]
Read more

പനാമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പനാമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോടിങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കന്‍ കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഏര്‍പ്പെടുത്തുന്നു എന്നാണ് ട്രംപിന്റെ പരാതി. പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള കനാലാണ് പനാമ കനാല്‍. 1904നും 14നും ഇടയില്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 1977 വരെ നിയന്ത്രണം […]
Read more

ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ വംശജൻ ശ്രീറാം കൃഷ്ണൻ

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഉപദേശകനായിട്ടാണ് നിയമനം. ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്ന് ശ്രീറാം കൃഷ്ണന്‍ പ്രവർത്തിക്കും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക. എഐയില്‍ അമേരിക്കയുടെ പ്രാധിനിത്യം വർധിപ്പിക്കുന്നതിലാകും ശ്രീറാം […]
Read more

Recent News

Advertisement
WhiteswanTV Footer