യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിർത്തിവെച്ച് അമേരിക്ക
വാഷിങ്ടണ്‍: യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയ്ക്കിടയിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക തീരുമാനം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ല. പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായാൽ മാത്രമേ ഇനി ഒരു സഹായം ഉണ്ടാകൂ എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. യുദ്ധം അവസാനിഒപ്പിച്ചാൽ മാത്രമേ ഇനി സഹായം ഉണ്ടാകൂ എന്നാണ് അമേരിക്കയുടെ നിലപാട്. സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം. […]
Read more