യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളായിരിക്കും ട്രംപ് സന്ദർശിക്കുന്നത്.
മെയ് 13 മുതൽ 16 വരെയായിരിക്കും സന്ദർശനം. അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ഗൾഫ് യാത്ര. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കും.




