Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UAE

യുഎഇയിൽ ഔദ്യോഗിക പരിശീലനത്തിനിടെ സൈനികന് വീരമൃത്യു

ദുബായ്: യുഎഇയിൽ ഔദ്യോഗിക സൈനിക പരിശീലന ദൗത്യത്തിനിടെ സൈനികൻ വീരമൃത്യു വരിച്ചു. യുഎഇ സായുധസേനയിലെ ഫസ്റ്റ് സോൾജിയർ പദവിയിലുള്ള ഈസ ഗുലൂം അൽ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടത് എന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്ത് നടന്ന നിശ്ചിത പരിശീലന ചുമതലകൾ നിർവഹിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ധീരനായ സൈനികന്റെ വിയോഗത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മന്ത്രാലയം അനുശോചനം അറിയിച്ചു. […]
Read more

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയോടൊപ്പം മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കാമെന്നാണ് പ്രവചനം. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനെ തുടർന്ന് തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ബുധനാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും കിഴക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ രൂപപ്പെടാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പടിഞ്ഞാറൻ […]
Read more

എബോള വ്യാപനം; യുഎഇയിൽ യാത്രാ നിയന്ത്രണം കർശനമാക്കി

ദുബായ്: എബോള വൈറസ് വ്യാപനത്തിനെതിരെ മുൻകരുതലായി യുഎഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും യാത്രക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എമിറേറ്റ്സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, ജൂൺ 6 ഉച്ചയ്ക്ക് 1 മണി മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ യുഎഇയിലേക്ക് പ്രവേശിക്കാൻ പാടില്ല. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 21 ദിവസം മറ്റ് രാജ്യങ്ങളിൽ […]
Read more

ഹോർമൂസിന് ബദൽപാത വികസിപ്പിക്കാനൊരുങ്ങി യുഎഇ

ദുബായ്: അമേരിക്ക- ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള കഠിന സംഘർഷം ആഗോള ഇന്ധന-ഭക്ഷ്യ വിപണികളെ വൻപ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ചാനലായ ഹോർമൂസ് കടലിടുക്കിൽ സുരക്ഷിത ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ എണ്ണ ശേഖരം ചരിത്രപരമായ റെക്കോർഡ് വേഗത്തിൽ കുറയുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, അന്താരാഷ്ട്ര ഊർജ്ജ ഏജൻസി സംയുക്തമായി മുന്നറിയിപ്പ് നൽകി. ഉത്തരാർദ്ധഗോളത്തിൽ കടുത്ത വേനൽക്കാലം ആരംഭിക്കാനിരിക്കെ എണ്ണ ലഭ്യത കുറയുന്നത് ഇന്ധന സുരക്ഷയും ആഗോള സാമ്പത്തിക വളർച്ചയും വലിയ തോതിൽ ബാധിക്കും. […]
Read more

എബോള ഭീതി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ

ദുബായ്: മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ യുഎഇയിൽ പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ പൊതുജനാരോഗ്യ നില ഭദ്രമാണെന്നും, രോഗപ്രതിരോധ സംവിധാനം സുസ്ഥിരമായിരിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ വകുപ്പും അറിയിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ സമിതിയും ചേർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വേനൽക്കാല അവധിക്കായി യാത്ര പദ്ധതിയിടുന്ന സ്വദേശികളും പ്രവാസികളും മുൻകരുതൽ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. പ്രത്യേകിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് […]
Read more

പ്രതിസന്ധി മറികടക്കാൻ യുഎഇക്ക് കരുത്തുണ്ട്: ഡോ. അൻവർ ഗർഗാഷ്

അബുദാബി: യുദ്ധങ്ങളും പ്രാദേശിക സംഘർഷങ്ങളും താൽക്കാലിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെങ്കിലും അവയെ അതിജീവിച്ച് ശക്തമായി മുന്നോട്ടുപോകാനുള്ള കരുത്തിലാണ് യുഎഇ നിലകൊള്ളുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ജ്ഞാനമുള്ള നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, ആധുനിക സമ്പദ്‌വ്യവസ്ഥ, ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നീ മൂല്യങ്ങളാണ് രാജ്യത്തിന്റെ കരുത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ ഇന്നത്തെ വളർച്ചയും വിജയവും യാദൃശ്ചികമല്ലെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും വർഷങ്ങളായുള്ള കഠിനാധ്വാനവുമാണ് അതിന് പിന്നിലെന്നും […]
Read more

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പ്രഖ്യാപിച്ച ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും പകൽക്കിനാവ് മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് ശ്രമമെന്നും കൂട്ടിച്ചേർത്തു. അറബ് മേഖലയിൽ പതിറ്റാണ്ടുകളായി ഇറാൻ നടത്തുന്ന ഭീഷണികൾ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു […]
Read more

ബറാക്ക ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം

ദുബായ്: അബുദാബിയിലെ അൽ ദഫ്റ മേഖലയിൽ ബറാക്ക ആണവോർജ നിലയത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. രാജ്യത്തിന്റെ സുരക്ഷയ്ക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായി പ്രതികരിക്കാനും തിരിച്ചടിക്കാനും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാൻ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിവിലിയൻ കേന്ദ്രങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര […]
Read more

ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന; ഒപെക്കിൽ നിന്ന് പിന്മാറി യുഎഇ

ദുബായ്: രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക താൽപ്പര്യങ്ങളും ഊർജ്ജ മേഖലയിലെ ഭാവി വികസന പദ്ധതികളും പരിഗണിച്ച് ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്ത് യുഎഇ. ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇത് ദേശീയ പരമാധികാരത്തിന്റെ ഭാഗമായി കൈക്കൊണ്ട തന്ത്രപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഊർജ്ജ ആവശ്യകതകളിലുണ്ടാകുന്ന മാറ്റങ്ങളും രാജ്യത്തിന്റെ വർധിച്ചുവരുന്ന ഉൽപ്പാദന ശേഷിയും മുൻനിർത്തിയുള്ള നയപരമായ പുനഃക്രമീകരണമാണ് ഈ നീക്കമെന്ന് മന്ത്രി […]
Read more

ബ്രിക്‌സ്‌ വിദേശമന്ത്രിമാരുടെ യോഗം; ഇറാന്റെ ആരോപണങ്ങൾ തള്ളി യുഎഇ

ദുബായ്: ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ ഇറാൻ ഉന്നയിച്ച ആരോപണങ്ങൾ യുഎഇ ശക്തമായി തള്ളി. രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ ഏതൊരു നടപടിക്കും അന്താരാഷ്ട്ര നിയമപ്രകാരം മറുപടി നൽകാനുള്ള അവകാശം യുഎഇയ്ക്കുണ്ടെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ ന്യൂഡൽഹിയിൽ വ്യക്തമാക്കി. യുഎഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും […]
Read more
Advertisement
WhiteswanTV Footer