Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയോടൊപ്പം മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കാമെന്നാണ് പ്രവചനം. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനെ തുടർന്ന് തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ബുധനാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും കിഴക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ രൂപപ്പെടാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പടിഞ്ഞാറൻ മേഖലകളിൽ താപനില കുറയാൻ സാധ്യതയുണ്ട്.

ഈ ദിവസങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് ചില സ്ഥലങ്ങളിൽ 40 കിലോമീറ്റർ വരെ എത്താനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer