Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UAE

യമൻ സംഘർഷം; ബലിയാടായത് വിനോദസഞ്ചാരികൾ

യമൻ വൻകരയിൽ സായുധ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, വിമാന സർവീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ സമുദ്രത്തീരത്തിന് അപ്പുറം സ്ഥിതി ചെയ്യുന്ന സോക്കോത്ര ദ്വീപിൽ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നത്. സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ തർക്കങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണം. സൗദി അറേബ്യ നൽകിയ സമയപരിധിക്ക് പിന്നാലെ കഴിഞ്ഞ ആഴ്ച യുഎഇ തങ്ങളുടെ സൈന്യത്തെ യമനിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതോടെ സോക്കോത്ര വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎഇക്ക് നഷ്ടമായി. പുതുവത്സരാഘോഷങ്ങൾക്കായി ദ്വീപിലെത്തിയ 400 മുതൽ […]
Read more

പ്രവാസലോകത്തെ രണ്ട് മരണങ്ങൾ; കണ്ണീർക്കടലായി തലപ്പെരുമണ്ണ

കോഴിക്കോട് : ഒരേ നാടിന്റെ രണ്ട് പ്രിയപ്പെട്ടവർ ഒരേ ദിവസം ഓർമ്മയായപ്പോൾ തലപ്പെരുമണ്ണ ഗ്രാമത്തിന് അത് താങ്ങാനാവാത്ത ദുഃഖമായി. ബഹ്റൈനിൽ വെച്ച് അന്തരിച്ച ഹോട്ടലുടമ അബ്ദുൽ ഗഫൂറിന്റെയും, യു.എ.ഇയിൽ വെച്ച് വാഹനാപകടത്തിൽ മരിച്ച യുവാവ് അജ്മൽ ഷായുടെയും ഖബറടക്കം ഒരേ ദിവസം തന്നെ നാട്ടിൽ നടന്നത് വിങ്ങുന്ന കാഴ്ചയായി. ബഹ്റൈനിലെ ട്യൂബ്ലി മുശ്രഫ് ഹോട്ടൽ ഉടമയായ അബ്ദുൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. നാടിന്റെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ നാലു മക്കളെയും ഭാര്യയെയും തനിച്ചാക്കിയാണ് യാത്രയായത്. […]
Read more

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പിലായേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ എന്ന പേരിലായിരിക്കും വിസ അവതരിപ്പിക്കുക. ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ തടസമില്ലാതെ സന്ദര്‍ശം നടത്താന്‍ ഇതിലൂടെ കഴിയും. ഷെങ്കന്‍ മാതൃകയിലാവും ജിസിസി ഏകീകൃത സന്ദര്‍ശക വിസ നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് […]
Read more

തുടർച്ചയായി രണ്ടാം ദിവസവും കർശന നി‌ർദേശവുമായി യുഎഇ

അബുദാബി: മലയാളി പ്രവാസികളെയടക്കം ബാധിക്കുന്ന പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ സർക്കാർ. രാജ്യത്ത് മൂടൽമഞ്ഞ് കനക്കുന്നത് കണക്കിലെടുത്ത് രണ്ടാം ദിവസവും റെഡ് അലർട്ട് പുറപ്പെടുവിച്ചു. മൂടൽമഞ്ഞ് ശക്തമാകുന്ന സാഹചര്യത്തിൽ യുഎഇയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിരിക്കുന്നത്.മൂടൽമഞ്ഞിൽ കാഴ്‌ച വ്യക്തമല്ലാത്ത സാഹചര്യമുള്ളതിനാൽ വാഹനം ഓടിക്കുമ്പോഴടക്കം ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരക്കേറിയ പാതകളായ ഷെയ്‌ഖ് ഖാലിഫ ബിൻ സയ്യേദ് ഇന്റർനാഷണൽ റോഡിലും ബോ ഹാസ റോഡിലും വേഗത പരിധി കുറച്ചു. യുഎഇയുടെ […]
Read more

യുഎഇയിൽ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോൺ ഉ​പ​യോ​ഗ​ത്തി​ന്​​ നി​രോ​ധ​നം

അബുദാബി: സ്കൂൾ പരിസരത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ കൈവശം ഫോൺ കണ്ടെത്തിയാൽ അത് പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയമങ്ങളും മന്ത്രാലയം കൊണ്ടുവന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച 2018-ലെ മന്ത്രിതല പ്രമേയം നമ്പർ (851) അടിസ്ഥാനമാക്കിയാണ് മന്ത്രാലയം സ്കൂൾ പ്രിൻസിപ്പൽമാർക്കും കിൻഡർഗാർട്ടനുകൾക്കും സർക്കുലർ പുറത്തിറക്കിയത്. ഫോ​ൺ കൊ​ണ്ടു​പോ​കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും, സു​ര​ക്ഷി​ത​മാ​യ പ​ഠ​ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ല്ല പെ​രു​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ന​ട​പ​ടിയിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​വും കു​ട്ടി​ക​ളു​ടെ […]
Read more

നബിദിനത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.
Read more

രണ്ടാം തവണയും യുഎഇയിൽ ഭൂചലനം

അബുദാബി: യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

യുഎഇയിൽ നേരിയ ഭൂചലനം

അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.35നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും മറ്റ് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.
Read more

യുഎഇയിൽ കൊടും ചൂട്, താപനില 50 ഡിഗ്രിയും കടന്നു

അബുദാബി: യുഎഇയിൽ കനത്ത ചൂട്. വ്യാഴാഴ്ച 50.6 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. വരാനിരിക്കുന്ന ദിവസങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. രാജ്യം വേനല്കാലത്തേക്ക് കടക്കുകയാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അല്‍ ഐനിലെ ഉ​മ്മു അ​സി​മു​ലി​ലാ​ണ്​ കനത്ത ചൂട് രേഖപ്പെടുത്തിയത്. അതേസമയം വാരാന്ത്യ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചയും ചില ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. കൂടാതെ കാറ്റ് ശക്തമാകാനും പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്.
Read more

വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് യുഎഇയിൽ

ഷാർജ: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഇരുവരുടെയും സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം. സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപ‍ഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ […]
Read more
Advertisement
WhiteswanTV Footer