Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UAE

യുഎഇയിൽ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണം

യുഎഇ: യുഎഇയിലെ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മീഡിയ കൗൺസിൽ. വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ എന്നിവ തടയുന്നതിനും ഉള്ളടക്കങ്ങളുടെ നിലവാരം പുലർത്തുന്നതിനുമായാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയതെന്ന് അധികൃതർ പറഞ്ഞു. സ്ഥാപനങ്ങളും വ്യക്തികളും നടത്തിവരുന്ന എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും ഇത് ബാധകമാണ്. നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും കീഴിൽ ഇനിമുതൽ വ്യക്തികൾക്ക് മാധ്യമ സ്ഥാപനങ്ങൾ ആരംഭിക്കാനാകും എന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. കൂടാതെ രാജ്യത്ത് പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ ഉള്ളടക്കത്തിന് 20 പുതിയ […]
Read more

യുഎഇയില്‍ പെരുന്നാളിന് 4 ദിവസം അവധി

ദുബായ്: യുഎഇയില്‍ ബലി പെരുന്നാള്‍ അവധി നാലുദിവസം. ജൂണ്‍ അഞ്ച് മുതല്‍ എട്ടുവരെയോ അല്ലെങ്കില്‍ ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെയോ ആയിരിക്കും അവധി. ശനി,ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് അവധിയായി കണകാക്കിയിരിക്കുന്നത്. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെയാണ് യുഎഇയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ ഹജ് മാസം ആരംഭിക്കാനുള്ള നിലാവ് നാളെ കാണുമെന്നാണ് രാജ്യന്തര ജ്യോതിശാസ്ത്ര കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. നാളെ ചന്ദ്രനെ കാണാന്‍ സാധിച്ചില്ലെങ്കില്‍ ദുല്‍ ഹജിന്റെ ആദ്യദിനം ഈ മാസം 29ന് ആയിരിക്കും. ബലിപെരുന്നാള്‍ 7നും.
Read more

കൊടും ചൂടില്‍ വെന്തുരുകി യുഎഇ : 50 ഡിഗ്രി കടന്ന് താപനില

അബുദാബി: കൊടും ചൂടില്‍ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖില്‍ ഉച്ചക്ക് രണ്ടരക്ക് രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെല്‍ഷ്യസ്. ഇരുപത്തിരണ്ട് വര്‍ഷത്തിനിടെ മെയില്‍ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുന്‍പ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്, 50.2 ഡിഗ്രി സെല്‍ഷ്യസ്. ഏപ്രിലില്‍ 42.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ശരാശരി താപനില. 2017ലാണ് ഇതിനു മുന്‍പ് […]
Read more

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു: ആരോപണവുമായി യുഎഇ

ടെല്‍ അവീവ് : ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ ‘കൊള്ളയടിക്കപ്പെട്ടു’വെന്ന് ആരോപിച്ച് യുഎഇ രംഗത്ത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചുണ്ടായ സംഭവത്തില്‍ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതകര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ […]
Read more

ജിയോജിത് 2024-25 വരുമാനം 750 കോടി രൂപ; അറ്റാദായം 172കോടി രൂപ

കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 624 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ദ്ധന മൊത്തം വരുമാനത്തില്‍ രേഖപ്പെടുത്തി. നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 198 കോടിയില്‍ നിന്നും 15 ശതമാനം വര്‍ദ്ധിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 228 കോടിരൂപയായി. അറ്റാദായം […]
Read more

ചരിത്ര വിജയംകുറിച്ച് യുഎഇ; പരമ്പരയിൽ 1–1ന് ഒപ്പം

ഷാർജ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചരിത്രംകുറിച്ച് യുഎഇ ക്രിക്കറ്റ് ടീം. 206 റൺസിന്റെ കൂറ്റൻ‌ വിജയലക്ഷ്യം ഉയർത്തി വെല്ലുവിളിച്ച ബംഗ്ലദേശിനെ രണ്ടു വിക്കറ്റിനാണ് യുഎഇ തകർത്തത്. ഒരു പന്തും രണ്ടു വിക്കറ്റും ബാക്കിനിർത്തിയാണ് യുഎഇ ബംഗ്ലദേശ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്. ബംഗ്ലദേശിനെതിരെ ഏതൊരു ഫോർമാറ്റിലുമായി യുഎഇയുടെ ആദ്യ വിജയം കൂടിയാണിത്. അതേസമയം, ആദ്യം രണ്ടു മത്സരങ്ങൾ മാത്രം നിശ്ചയിച്ചിരുന്ന പരമ്പരയിൽ മൂന്നാമത് ഒരു മത്സരം കൂടി ഉൾപ്പെടുത്തി. നിലവിൽ ഇരു ടീമുകളും ഓരോ […]
Read more

ട്രംപ് ഇന്ന് യുഎഇയിൽ; പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും

റിയാദ്: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും. ഖത്തറിൽ നിന്നും പ്രാദേശിക സമയം രണ്ട് മണിക്ക് ട്രംപ് പുറപ്പെടും. 3.10ഓട് കൂടി യുഎഇയിൽ എത്തിച്ചേരുമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. യുഎഇയിൽപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, വിവിധ മേഖലകളിൽ യുഎഇ- യുഎസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദർശനത്തിന്റെ ഭാ​ഗമായുണ്ടാകും. ഇതിന് പുറമെ അബുദാബിയിലെ ശൈഖ് സായിദ് ​ഗ്രാൻഡ് മോസ്കും പ്രസിഡൻഷ്യൽ കൊട്ടാരമായ ഖാസിർ അൽ വതാനും […]
Read more

കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ

ദുബൈ: കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇന്ത്യ പാകിസ്ഥാൻ സംഘർഷം കെട്ടടങ്ങിയതോടെ വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ​ഗതിയിലെത്തിയതോടെയാണ് യാത്രക്കാർ കൂടിയതും ടിക്കറ്റ് നിരക്ക് വർധിച്ചതും.
Read more

പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് യു​എ​ഇ

അ​ബു​ദാ​ബി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ബാക്കി മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ നീ​ക്ക​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന് യു​എ​ഇ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​താ​യി പി​സി​ബി അ​റി​യി​ച്ചു. പി‌​എ​സ്‌​എ​ൽ ന​ട​ത്താ​നു​ള്ള പി‌​സി‌​ബി​യു​ടെ അ​ഭ്യ​ർ​ഥ​ന എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ത​ള്ളു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 2021-ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ടി20 ​ലോ​ക​ക​പ്പി​നും 2014, 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലെ ഐ​പി​എ​ല്ലി​നും ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇ​സി​ബി​ക്ക് ബ​സി​സി​ഐ​യു​മാ​യി ശ​ക്ത​മാ​യ […]
Read more

ട്രംപ് സൗദിയിലേക്ക്; മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങൾ സന്ദർശിക്കും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളായിരിക്കും ട്രംപ് സന്ദർശിക്കുന്നത്. മെയ് 13 മുതൽ 16 വരെയായിരിക്കും സന്ദർശനം. അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ​ഗൾഫ് യാത്ര. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കും.
Read more
Advertisement
WhiteswanTV Footer