Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: കനത്ത ചൂട് കണക്കിലെടുത്ത് യുഎഇയില്‍ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതലാണ് വിലക്ക് ഏർപ്പെടുത്തിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിരിക്കുന്നത്.

ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരികയാണ്. കനത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.

ജൂൺ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചസമയത്തെ പുറം ജോലികള്‍ വിലക്കും. ഉച്ചവിശ്രമ നിയമം കമ്പനികള്‍ പാലിക്കുന്നുണ്ടോയെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പരിശോധിച്ച് ഉറപ്പാക്കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം എന്ന നിലയില്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer