Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pravasam

ദുരിതക്കയത്തിൽനിന്ന് അതിജീവനത്തിന്റെ പുതുവെളിച്ചത്തിലേക്ക്: മലയാളി യുവതിക്ക് തുണയായി ആർഎംഎ

​മസ്‌കത്ത്: പ്രവാസലോകത്തെ ചതിക്കുഴികളിൽപ്പെട്ട് ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതമനുഭവിക്കേണ്ടി വന്ന മലയാളി യുവതിക്ക് രക്ഷകരായി റൂവി മലയാളി അസോസിയേഷൻ (RMA). മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് വിദേശത്തെത്തിയ യുവതി, ജോലിസ്ഥലത്തെ കടുത്ത പീഡനങ്ങളെയും ദുരിതങ്ങളെയും ധീരമായി നേരിട്ടൊടുവിൽ സുരക്ഷിത സ്ഥാനത്തെത്തി. ​വീട്ടുടമസ്ഥരുടെ ഭാഗത്തുനിന്നുള്ള ഉപദ്രവവും ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കാരണം ദുസ്സഹമായ സാഹചര്യത്തിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. തളർന്നുപോകാതെ തന്റെ അവസ്ഥ വിവരിച്ച് യുവതി ആർഎംഎ പ്രസിഡന്റ് ഫൈസൽ ആലുവയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് രക്ഷാപ്രവർത്തനത്തിന് വഴിതുറന്നത്. ഉടൻതന്നെ സംഘടന ഇടപെടുകയും […]
Read more

ഭീകരവാദ കേസ്; സൗദിയിൽ രണ്ട് പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദിൽ ഭീകരവാദ കേസിൽ കുറ്റക്കാരായി കണ്ടെത്തപ്പെട്ട രണ്ട് സൗദി അറേബ്യ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവർക്കാണ് വ്യാഴാഴ്ച ശിക്ഷ നടപ്പാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റങ്ങളിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിദേശ ഭീകരസംഘടനകളുമായി ബന്ധപ്പെടുക, സ്ഫോടകവസ്തുക്കൾ നിർമ്മിക്കുക, അനധികൃത ആയുധശേഖരണം നടത്തുക എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞിരുന്നു. സുരക്ഷാ […]
Read more

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: കോഴിക്കോട് പയ്യോളി സ്വദേശിയായ സുബീഷ് കങ്കാണി സൗദിയിലെ ജുബൈലിൽ അന്തരിച്ചു. താമസ സ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന സുബീഷ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബീഷ്. ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.
Read more

കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഈ വർഷം ആദ്യ പകുതിയോടെയാണ് ജനസംഖ്യയാണ് 5.098 ദശലക്ഷമായി കവിഞ്ഞത്. ആകെ ജനസംഖ്യയുടെ 30 ശതമാനം പൗരന്മാരാണ്, ഇത് 1.55 ദശലക്ഷം വരും. ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിൽ താഴെയുള്ളവരും, 80 ശതമാനം 15-നും 64-നും ഇടയിലുള്ളവരും ആണ്. 65 വയസ്സിന് മുകളിലുള്ളവർ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ്. ആകെ ജനസംഖ്യയുടെ […]
Read more

ഖത്തറിൽ ഇനി ഈത്തപ്പഴ മേള, സൂഖ്‌ വാഖിഫിൽ ജൂലൈ 24 മുതൽ

ദോഹ: ഖത്തറിൽ സൂഖ് വാഖിഫ് ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പ് ഉടൻ. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഏഴ് വരെ ഈത്തപ്പഴ മേള നടക്കുക. ഖത്തറിൻ്റെ പ്രാദേശികവും സമ്പന്നവുമായ കാർഷിക പൈതൃകം വിളിച്ചോതുന്ന മേളയാണ് സൂഖ് വാഖിഫ് ഈത്തപ്പഴ മേള. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വില്പനയുമായെത്തുന്ന മേള നടക്കുക. സന്ദർശകർക്ക് പ്രാദേശികമായി ഉല്പാദിപ്പിച്ച വിവിധ ഇനം ഈത്തപ്പഴങ്ങൾ ആസ്വദിക്കാനും കർഷകരെ പിന്തുണക്കാനും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത […]
Read more

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട്

കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വർധിക്കുന്നു. രാജ്യത്ത് ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്, കുറഞ്ഞത് 34 ഡിഗ്രി സെൽഷ്യസ്. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വരണ്ടതും അതീവ ചൂടുള്ളതുമായ വായുപ്രവാഹം രൂപപ്പെടുന്നുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ […]
Read more

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കി പുതിയ പ്രഖ്യാപനം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച് പുതിയ പ്രഖ്യാപനം നടത്തിയത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂർണവേതനത്തിൽ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറൽ ഉത്തരവ് വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി […]
Read more

വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് യുഎഇയിൽ

ഷാർജ: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഇരുവരുടെയും സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം. സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപ‍ഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ […]
Read more

അൽ റാബിയയിൽ റെക്കോർഡ് ചൂട്, താപനില 51 ഡിഗ്രി സെൽഷ്യസിലെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില വ‍ർധിക്കുന്നു. ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ അതീവ ചൂട് അനുഭവപ്പെടും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന മൺസൂൺ ന്യൂനമർദ്ദം കുവൈത്തിലേക്കുള്ള ചൂട് കാറ്റിന് കാരണമാകുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ മറ്റു സ്ഥലങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. […]
Read more

നിമിഷ പ്രിയയുടെ മോചനത്തിൽ എതിർപ്പുമായി തലാലിന്റെ സഹോദരൻ

സനാ: നിമിഷപ്രിയയുടെ വധശിക്ഷയിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെയാണ് തലാലിൻ്റെ പ്രതികരണം. നിമിഷപ്രിയയുടെവുമായി വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് […]
Read more
Advertisement
WhiteswanTV Footer