യുഎഇ: യുഎഇയിലെ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മീഡിയ കൗൺസിൽ. വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ എന്നിവ തടയുന്നതിനും ഉള്ളടക്കങ്ങളുടെ നിലവാരം പുലർത്തുന്നതിനുമായാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയതെന്ന് അധികൃതർ പറഞ്ഞു. സ്ഥാപനങ്ങളും വ്യക്തികളും നടത്തിവരുന്ന എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും ഇത് ബാധകമാണ്.
നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും കീഴിൽ ഇനിമുതൽ വ്യക്തികൾക്ക് മാധ്യമ സ്ഥാപനങ്ങൾ ആരംഭിക്കാനാകും എന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. കൂടാതെ രാജ്യത്ത് പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ ഉള്ളടക്കത്തിന് 20 പുതിയ മാനദണ്ഡങ്ങളും പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്.
നിയമ ലംഘനം നടത്തുന്നവർക്ക് 10ലക്ഷം ദിർഹം വരെയായിരിക്കും പിഴ ലഭിക്കുന്നത്. ലംഘനം ആവർത്തിക്കപ്പെട്ടാൽ പിഴ 20 ലക്ഷം ദിർഹം വരെയുമാകാം. കൂടാതെ സ്ഥാപനത്തിന്റെ ലൈസൻസും മറ്റ് അംഗാകാരങ്ങളും റദ്ദാക്കുകയും ചെയ്യും. 40 വർഷത്തിനിടെ പുറപ്പെടുവിക്കുന്ന ആദ്യ മാധ്യമ നിയന്ത്രണമാണിത്.
Content: New media restrictions in the UAE




