Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Weather

സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തുന്നു. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോടും കണ്ണൂരും ഒഴികെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പെട്ടെന്നുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
Read more

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നദികളിലെ മണല്‍വാരല്‍ ഡിസംബര്‍ അവസാനം അല്ലെങ്കില്‍ ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍. പ്രളയത്തിന് വഴിവെയ്ക്കുന്ന മണല്‍, ഏക്കല്‍ കൂമ്പാരങ്ങള്‍ മാറ്റുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളില്‍ ഒന്ന് നദികളില്‍ മണല്‍ അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുകയാണ്. മണല്‍വാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാല്‍ ഡിസംബര്‍ […]
Read more

കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഒക്ടോബർ 15 മുതൽ 17 വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 16ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, […]
Read more

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ പിന്മാറുന്നതിന് പിന്നാലെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഒക്ടോബർ 16 വരെ കേരളത്തിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ […]
Read more

കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. തെക്കൻ, മധ്യ കേരളത്തിൽ ഈ മാസം 15, 16 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 16ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ […]
Read more

കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ പ്രത്യേക ജാഗ്രതാ നിർദേശം

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി. ഇന്ന് രാത്രി എട്ട് മണിവരെ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. രാത്രി പത്ത് മണിവരെ മലയോര മേഖലകളിലൂടെയുള്ള യാത്രകളിലും പ്രത്യേക ശ്രദ്ധ വേണം. വെള്ളച്ചാട്ടങ്ങൾക്ക് സമീപം വിനോദസഞ്ചാരികൾ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിക്ക് പുറമെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ […]
Read more

കേരളത്തിൽ ഇന്നും മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
Read more

സൗദിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ഡിസംബർ വരെ ചൂട് തുടരും

റിയാദ്: ഒക്ടോബർ, നവംബർ മാസങ്ങളിൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഡിസംബർ വരെ സാധാരണയേക്കാൾ ഉയർന്ന താപനില തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബറിലും നവംബറിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഡിസംബറോടെ മഴ സാധാരണ നിലയിലേക്ക് മാറുമെന്നാണ് പ്രവചനം. ഒക്ടോബറിൽ താപനില ശരാശരിയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. നവംബറിൽ ഇത് 2.5 ഡിഗ്രിയായും ഡിസംബറിൽ 1.5 ഡിഗ്രിയായും കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ […]
Read more

പനാമയിൽ വീണ്ടും ശക്തമായ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി

പനാമ സിറ്റി: പനാമയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ വീണ്ടും ഭൂചലനം. ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കുമാറി ഉണ്ടായ ഭൂചലനത്തിന് 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. തുടർച്ചയായ ഭൂചലനങ്ങൾ രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പനാമയുടെ തെക്കൻ തീരമേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ഷോപ്പിങ് മാളുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. […]
Read more

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix