Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Weather

ആഗോള പ്രതിസന്ധികളുടെ ചുഴിയിൽ ഇന്ത്യ: GDP വീഴും, വില കുതിക്കും… ‘ഗോഡ്സില്ല’ എൽ-നിനോയും തകരുന്ന സാമ്പത്തിക രംഗവും

അറ്റമില്ലാത്ത യുദ്ധങ്ങൾ, ആഗോള വ്യാപാര തർക്കങ്ങൾ, ആടിയുലയുന്ന സമ്പദ്‍വ്യവസ്ഥ… ആശ്വാസത്തിന്റെ ഒരു നേരിയ വെളിച്ചമെങ്കിലും നാളെ പുലരുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. എന്നാൽ, ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് കരിനിഴൽ വീഴ്ത്തുന്ന പുതിയൊരു വിനാശകാരി കൂടി രംഗപ്രവേശം ചെയ്യുകയാണ്. പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം അകാലമായി നീണ്ടുപോകുന്നതിനൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുവപ്പിടിവാശികൾ കൂടിയായപ്പോൾ, നിലവിൽ തന്നെ തകർന്നുനിൽക്കുന്ന ദക്ഷിണ-കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് ഇനി താങ്ങാനാവാത്തൊരു തിരിച്ചടി കൂടി നേരിടേണ്ടി വരും. ആഗോള സമ്പദ്‍വ്യവസ്ഥയെയും ജനജീവിതത്തെയും പിടിച്ചുലയ്ക്കാൻ പോകുന്ന ആ […]
Read more

സംസ്ഥാനത്ത് മഴ കനക്കും; പത്തനംതിട്ടയിൽ യെല്ലോ അലേർട്ട്, റാന്നിയില്‍ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ടയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി ഒമ്പത് മണിവരെ കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, […]
Read more

വേനൽച്ചൂടിന് വിട; യുഎഇയിൽ കാലാവസ്ഥ മാറുന്നു, മഴയ്ക്ക് സാധ്യത

ദുബായ്: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം. ഒക്ടോബർ മാസത്തോടെ രാജ്യത്ത് താപനില ക്രമേണ കുറയുമെന്നും വിവിധ മേഖലകളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വേനൽക്കാലത്തുനിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ ഘട്ടമാണ് ഒക്ടോബർ. മാസത്തിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ കൂടുതൽ പ്രകടമായ കുറവുണ്ടാകും. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെ തണുത്ത കാറ്റിനും മഴയ്ക്കുമുള്ള സാധ്യത ശക്തമാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ ഭാഗമായി […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; മൂന്ന് ദിവസവും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ മഞ്ഞ ജാഗ്രത. ഒക്ടോബർ അഞ്ചിന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒക്ടോബർ ആറിന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് […]
Read more

തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റമുണ്ടാകാൻ […]
Read more

കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, […]
Read more

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിൻസെന്റ് എന്നയാളാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. വീടുപണി നടക്കുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അതിനിടെ, പൊന്മുടിയിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരനും ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (67) ആണ് മിന്നലേറ്റത്. പാർക്കിങ് സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]
Read more

2026ലെ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം മഴക്കുറവോടെ അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് ശരാശരി ലഭിക്കേണ്ട 868.6 മില്ലിമീറ്റർ മഴയ്ക്ക് പകരം 759.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടതിന്റെ 87 ശതമാനം മാത്രമാണിത്. ആകെ മഴയിൽ 13 ശതമാനത്തിന്റെ കുറവുണ്ടായി. 2001ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ കാലവർഷ മഴയും 1901ന് ശേഷമുള്ള പതിമൂന്നാമത്തെ ഏറ്റവും കുറഞ്ഞ മഴയുമാണ് ഇത്തവണ ലഭിച്ചത്. മൺസൂൺ ഇത്തവണ വൈകിയാണ് എത്തിയത്. മെയ് […]
Read more

28 ശതമാനം മഴക്കുറവ്; കേരളത്തിൽ കാലവർഷ സീസൺ അവസാനിക്കുന്നു

തിരുവനന്തപുരം: 28 ശതമാനം മഴക്കുറവോടെ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 28 ശതമാനം മഴയാണ് കുറഞ്ഞത്. എട്ട് ജില്ലകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ല. കാലവർഷ സീസൺ അവസാനിച്ചെങ്കിലും കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുക. സൂപ്പർ എൽനിനോയാണ് ഇത്തവണ കാലവർഷത്തെ കാര്യമായി ബാധിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix