28 ശതമാനം മഴക്കുറവ്; കേരളത്തിൽ കാലവർഷ സീസൺ അവസാനിക്കുന്നു
തിരുവനന്തപുരം: 28 ശതമാനം മഴക്കുറവോടെ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 28 ശതമാനം മഴയാണ് കുറഞ്ഞത്. എട്ട് ജില്ലകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ല. കാലവർഷ സീസൺ അവസാനിച്ചെങ്കിലും കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുക. സൂപ്പർ എൽനിനോയാണ് ഇത്തവണ കാലവർഷത്തെ കാര്യമായി ബാധിച്ചത്. […]
Read more